latest news
ഞങ്ങള്‍ പരസ്പരം അഡിക്റ്റാണ്; രശ്മിക
വിജയ് ദേവരകൊണ്ടയുമായുള്ള ദാമ്പത്യജീവിതം സ്വപ്നം കണ്ടതുപോലെയാണെന്ന് നടി രശ്മിക മന്ദാന. തങ്ങള്‍ പരസ്പരം അഡിക്റ്റാണെന്നും വിജയ് തനിക്ക് വീടുപോലെയാണെന്നും താരം പറയുന്നു. വിജയ്യുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗുണമേതെന്ന ചോദ്യത്തിന്, വാക്കുകളിലൂടെ പ്രകടിപ്പിക്കാതെതന്നെ ആഴത്തിലുള്ള സ്‌നേഹം നല്‍കുന്ന രീതിയാണെന്നായിരുന്നു രശ്മികയുടെ മറുപടി.
പ്രേമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയുമായുള്ള ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും രശ്മിക സംസാരിച്ചത്. താന്‍ ആഗ്രഹിച്ച ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നതെന്നും ഇത്രയും മനോഹരമായൊരു കുടുംബം ലഭിച്ചത് അനുഗ്രഹമാണെന്നും താരം പറഞ്ഞു.
”എനിക്കുവേണ്ടി ഞാന്‍ ആഗ്രഹിച്ചെടുത്ത ഒരു കുടുംബം ലഭിച്ച അനുഗ്രഹമാണിത്. ഇന്ന് ഞാന്‍ സ്വപ്നം കണ്ട ജീവിതമാണ് നയിക്കുന്നത്. എനിക്ക് വീടായി മാറിയ ഒരാളെയാണ് വിവാഹം കഴിച്ചത്. ശരിയായ വ്യക്തിയെയോ കുടുംബത്തെയോ വിവാഹം കഴിക്കുമ്പോള്‍ വിവാഹം മനോഹരമായ അനുഭവമാണ്. അതാണ് ഏറ്റവും പ്രധാനം,” രശ്മിക പറഞ്ഞു.
