latest news
‘പ്രേമലു’ ഫെയിം സംഗീത് പ്രതാപിന് വിവാഹ വാർഷികം; ഭാര്യക്ക് ആശംസകളുമായി താരം
Published on
മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരവും എഡിറ്ററുമായ സംഗീത് പ്രതാപ് വിവാഹ വാർഷികം ആഘോഷിക്കുന്നു. ഭാര്യ ആൻസി ആന്നത്തിന് പ്രിയപ്പെട്ട ചിത്രം പങ്കുവെച്ചുകൊണ്ട് സംഗീത് സോഷ്യൽ മീഡിയയിലൂടെ ഹൃദ്യമായ ആശംസകൾ നേർന്നു.
“ഒരുമിച്ചുള്ള ജീവിതത്തിന്റെ മറ്റൊരു വർഷത്തിന് കൂടി ആശംസകൾ, ഹാപ്പി ആനിവേഴ്സറി മൈ ഗേൾ” എന്നാണ് സംഗീത് ചിത്രത്തിനൊപ്പം കുറിച്ചത്. ‘പ്രേമലു’വിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംഗീതിനും ആൻസിക്കും ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തിയിട്ടുണ്ട്.
