Connect with us

Screenima

latest news

തനിക്ക് ADHD ; പക്ഷേ താനത് കാര്യമാക്കുന്നില്ലെന്ന് നടി;

മലയാള സിനിമയിലെ മറ്റൊരു താരം കൂടെ തനിക്ക് എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് / ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. നടി പാര്‍വതി തിരുവോത്താണ് തന്റെ ADHD രോഗത്തെപ്പറ്റി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി .

20 വര്‍ഷം നീണ്ട സിനിമ ജീവിതത്തിലെ ഏറ്റവും തിരക്കുള്ള സമയത്തെ കുറിച്ച് പാര്‍വതി പറയുകയായിരുന്നു. 2026ല്‍ മാത്രമായി ഇതിനകം അഞ്ച് സിനിമകളിലാണ് പാര്‍വതി തിരുവോത്ത് അഭിനയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനമാണ് തന്റെ ഈ തിരക്കിന് കാരണമെന്ന് താരം പറയുന്നു. ഇനിയുള്ള മൂന്ന് വര്‍ഷം മുമ്പത്തേക്കാള്‍ നന്നായി അധ്വാനിക്കണം എന്നതായിരുന്നുവത്രെ ആ തീരുമാനം. ‘മരിക്കാന്‍ ഒന്നും പോകുന്നില്ലല്ലോ ചിലപ്പോള്‍ തോറ്റു പോയെന്നു വരാം… അല്ലെങ്കില്‍ തകര്‍ന്നു പോയെന്നു വരാം …തോറ്റാല്‍ മനോഹരമായി തന്നെ തോല്‍ക്കുക…ഇനി തകര്‍ന്നു പോയാല്‍ ആ തകര്‍ച്ചയില്‍ നിന്ന് പുതിയതായി കെട്ടിപ്പടുക്കുക’ എന്നാണ് പാര്‍വതിയുടെ പക്ഷം. മാത്രമല്ല ഇങ്ങനെ മുന്നോട്ട് പോവാനുള്ള പ്രചോദനത്തിനായി മറ്റുള്ളവരിലേക്ക് നോക്കുന്നതിന് പകരം സ്വയം നോക്കേണ്ടതുണ്ട് എന്നാണ് പാര്‍വതി പറഞ്ഞത്.

തന്റെ പ്രൊഫഷണല്‍ ലൈഫിനോടുള്ള ഇപ്പോഴത്തെ മനോഭാവവും റിസ്‌കുകള്‍ ഏറ്റെടുക്കാനുള്ള മനസും ADHD എന്ന രോഗാവസ്ഥ തന്റെ സമയത്തിനെ സ്വാധീനിക്കുന്ന വിധവുമെല്ലാം പാര്‍വതി തുറന്നു പറയുകയായിരുന്നു. കംഫര്‍ട്ട് സോണുകള്‍ വിട്ട് പുതിയ അവസരങ്ങളെ തേടുകയാണിപ്പോള്‍ താരം.

മുന്‍പ് ഓരോ സിനിമയുടെ ഷൂട്ട് കഴിയുമ്പോഴും താന്‍ സോഷ്യല്‍ കണക്ഷനുകള്‍ എല്ലാം ഉപേക്ഷിച്ച് അതിരുകള്‍ വെക്കുമായിരുന്നെന്നും അത് അന്ന് തനിക്ക് ഗുണം ചെയ്തിരുന്നെന്നുമാണ് പാര്‍വതി പറയുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും സിനിമാഷൂട്ടുകള്‍ക്ക് ശേഷം ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും താരം പറഞ്ഞു.

2022ല്‍ ചെയ്ത ഉള്ളൊഴുക്ക് , ധൂത എന്നീ പ്രൊജറ്റുകള്‍ക്ക് ശേഷം തങ്കലാന്‍ എന്ന സിനിമയ്ക്കു വേണ്ടി 75 ദിവങ്ങള്‍ ചിലവിട്ട കാര്യം പാര്‍വതി ഓര്‍ത്തെടുത്തു. ഇപ്പോള്‍ തന്റെ വര്‍ക്ക് ലൈഫില്‍ വലിയ മാറ്റം കൊണ്ട് വന്ന് സ്വയം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.

Continue Reading
To Top