latest news
കാൻസറിനോട് പൊരുതി ജീവിതത്തിലേക്ക്; അവസാന കീമോതെറാപ്പി സെഷനും പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് നടി ഉമാ ശങ്കരി
ദിലീപ് ചിത്രം ‘കുബേരനിലൂടെയും’ കുഞ്ചാക്കോ ബോബന്റെ ‘ഈ സ്നേഹതീരത്തിലൂടെയും’ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ഉമാ ശങ്കരി തന്റെ അവസാന കീമോതെറാപ്പി സെഷനും പൂർത്തിയാക്കിയ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം താരം വേദനയോടെ വെളിപ്പെടുത്തിയിരുന്നു.
ആദ്യം രോഗവിവരം ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലായിരുന്നെങ്കിലും, ഭർത്താവിന്റെയും മകന്റെയും കുടുംബത്തിന്റെയും സ്നേഹത്തിലും കരുതലിലും താരം രോഗത്തോട് പൊരുതാൻ ഉറച്ചുനിൽക്കുകയായിരുന്നു. “കീമോ കഠിനമായിരുന്നു, പക്ഷേ ഞാൻ അതിനേക്കാൾ കരുത്തയായിരുന്നു. അവസാന ഇൻഫ്യൂഷൻ, അടുത്ത അധ്യായത്തിലേക്കുള്ള ആദ്യ ചുവട്” – ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രതിസന്ധികളിൽ തളരാതെ പോരാടി ജീവിതത്തിലേക്ക് തിരികെ വരുന്ന പ്രിയതാരത്തിന് ആശംസകളും പ്രാർത്ഥനകളുമായി സിനിമാലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
