Connect with us

Screenima

latest news

ദക്ഷിണേന്ത്യന്‍ സിനിമയില്‍നിന്ന് ഒത്തിരി സ്‌നേഹം ലഭിച്ചു; സമീറ റെഡ്ഡി

ബോളിവുഡിനേക്കാള്‍ മികച്ച പ്രതിഫലവും അംഗീകാരവും താരപദവിയും ലഭിച്ചത് ദക്ഷിണേന്ത്യന്‍ സിനിമയില്‍നിന്നാണെന്ന് നടി സമീറ റെഡ്ഡി. ഹിന്ദി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വയം ഒരു ദക്ഷിണേന്ത്യന്‍ നടിയായാണ് കാണുന്നതെന്നും താരം വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്കുശേഷം ഈ വര്‍ഷം അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയ സമീറ, രണ്ടു സിനിമാ മേഖലകളിലെയും അനുഭവങ്ങള്‍ താരതമ്യം ചെയ്താണ് ഇക്കാര്യം പറഞ്ഞത്.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിച്ച കാലം ഏറെ മികച്ചതായിരുന്നുവെന്ന് താരം പറഞ്ഞു. ”ദക്ഷിണേന്ത്യയില്‍ എനിക്ക് അതിമനോഹരമായ അനുഭവങ്ങളായിരുന്നു. മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമായിരിക്കാം. എന്നാല്‍ എന്റെ അനുഭവത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമ ബോളിവുഡിനേക്കാള്‍ ഒരുപാട് മുന്നിലായിരുന്നു,” സമീറ പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളായ ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, സൂര്യ, അജിത്, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം സമീറ അഭിനയിച്ചിട്ടുണ്ട്. ലഭിച്ച ആദരവ്, തന്റെ സംഭാവനകള്‍ക്ക് നല്‍കിയ പ്രാധാന്യം, പ്രതിഫലം, താരമെന്ന നിലയില്‍ ലഭിച്ച സ്വീകാര്യത എന്നിവയെല്ലാം ഹിന്ദി സിനിമയിലേതിനേക്കാള്‍ മികച്ചതായിരുന്നുവെന്നും താരം വ്യക്തമാക്കി.

Continue Reading
To Top