latest news
സിനിമയിലെ ഇടവേളയെക്കുറിച്ച് അനുസിത്താര
ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് അനു സിതാര. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അനു സിതാര ഇപ്പോള്‍. കുഞ്ചാക്കോ ബോബന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹെയ്ല്‍ മേരി’ ആണ് അനു സിതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
സിനിമയിലെ ഇടവേളയെക്കുറിച്ച് പറയുകയാണ് അനുവിപ്പോള്‍. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ‘സിനിമയില്‍ മുന്‍പത്തെ പോലെ സജീവമായി എന്നെ കാണുന്നില്ല എന്ന് പറയുന്നത് ശരിയാണ്. സിനിമയില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയെടുത്തു.
കാണാതിരിക്കുന്നതിന് പ്രത്യേകിച്ച് കാരണം ഒന്നുമില്ല. താല്പര്യം തോന്നുന്ന തരത്തിലുള്ള കഥകള്‍ കേട്ടില്ല എന്ന് പറയാന്‍ പറ്റില്ല. ചെയ്യുമെന്ന് വിചാരിച്ച ചില സിനിമകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ തോന്നാത്തതു കൊണ്ട് സ്വയം പിന്മാറി. എന്നാല്‍ ഹെയ്ല്‍ മേരിയുടെ കഥ കേട്ടപ്പോള്‍ എന്തായാലും ഈ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചു’.- അനു സിതാര പറഞ്ഞു.
വലിയ ആഗ്രഹങ്ങളോ സ്വപ്നങ്ങളോ കണ്ട ആളല്ല താനെന്നും അനു സിതാര പറഞ്ഞു. ‘കുട്ടിക്കാലം മുതല്‍ ആ?ഗ്രഹിച്ചതാണ് മമ്മൂക്കയെ ദൂരെ നിന്നെങ്കിലും കാണണമെന്നത്. അങ്ങനെയൊരു ആ?ഗ്രഹം ഉണ്ടായിരുന്ന ഞാന്‍ മമ്മൂക്കയെ കാണുകയും സംസാരിക്കുകയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. അതെല്ലാം ആ?ഗ്രഹിച്ചും സ്വപ്നം കണ്ടും നടന്ന കാര്യങ്ങളാണ്.
സിനിമയുടെ കാര്യവും അങ്ങനെ തന്നെയാണ്. സിനിമ ചെയ്യാന്‍ ഇഷ്ടമായിരുന്നു. എന്നാല്‍ ഭാ?ഗമാകാന്‍ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ചെയ്ത സിനിമകളെല്ലാം ഭാ?ഗ്യമായാണ് കാണുന്നത്. നൃത്തം അറിയാവുന്ന ആള്‍ എന്ന നിലയില്‍ അതുമായി ബന്ധപ്പെട്ട സിനിമയില്‍ അഭിനയിക്കണമെന്ന ആ?ഗ്രഹമുണ്ടായിരുന്നു. അത് രാമന്റെ ഏദന്‍തോട്ടത്തിലൂടെ ഒരു പരിധി വരെ സാധിച്ചു.
സിനിമയില്‍ ഒരുപാട് ആ?ഗ്രഹങ്ങളും പ്രതീക്ഷകളും അര്‍പ്പിക്കണമെങ്കില്‍ ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണം. അതെന്റെ അഹങ്കാരമല്ല, മറിച്ച് വലിയ സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്ന രീതിയില്‍ ഇനിയും വളരാനുണ്ടെന്നാണ് കരുതുന്നത്. അന്നും ഇന്നും സിനിമയില്‍ വലിയ പ്രതീക്ഷകളൊന്നും പുലര്‍ത്തുന്നില്ല’.- അനു സിതാര പറഞ്ഞു.
