Connect with us

Screenima

latest news

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’; ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ പുറത്തിറങ്ങും

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഹരിവരാസന’ത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ (നവംബർ 24) പുറത്തിറങ്ങും. ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജും പനോരമ മ്യൂസിക്കും ചേർന്നാണ് പുതിയ പോസ്റ്ററിലൂടെ ടീസർ റിലീസ് വിവരം പുറത്തുവിട്ടത്. ഈ മകരവിളക്കിന്, 2027 ജനുവരി 15-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


ശബരിമലയുടെ പശ്ചാത്തലത്തിൽ വിശ്വാസവും യുക്തിചിന്തയും മനുഷ്യബന്ധങ്ങളും നിഗൂഢതയും സമന്വയിക്കുന്ന ഒരു ഡിവോഷണൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തന്റെ മകളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ഒരു പിതാവ് നടത്തുന്ന തീർത്ഥാടനവും തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡോ. കെ. അമ്പാടിയാണ്.


സൈജു കുറുപ്പിനൊപ്പം തമിഴ് താരം യോഗി ബാബു ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ്, നമിത പ്രമോദ്, ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി.ജി. രവി, സുധീർ കരമന, അഭിരാം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പ്രശസ്ത ഭജൻ സംഘമായ നന്ദഗോവിന്ദം ഭജൻസ് ഈ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

Continue Reading
To Top