latest news
അപ്പാപ്പന്റെ പാതയിലൂടെ വെള്ളിത്തിരയിലേക്ക് ഇന്നസെന്റ് ജൂനിയർ; ‘പ്രേംപാറ്റ’ നവംബർ 27-ന് തിയേറ്ററുകളിലേക്ക്
ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ് മലയാള സിനിമയിൽ സജീവമാകുന്നു. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘പ്രേംപാറ്റ’യിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിൽ ടോണി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ്സോണറ്റ് അവതരിപ്പിക്കുന്നത്.നവംബർ 27-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
‘ആയിഷ’, ‘എക്സ്ട്രാ ഡീസന്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ലിജീഷ് കുമാറും സംഗീതം അങ്കിത് മേനോനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, സിദ്ദിഖ്, അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ജുനൈസ് വി.പി, സാഫ് ബോയ് തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.
മുൻപ് ഇന്നസെന്റിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഇന്നസെന്റ് ജൂനിയറായിരുന്നു.
