latest news
അന്ന് അമ്പലത്തില്‍ പോയി ഞാന്‍ കരഞ്ഞു; തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണന്‍
മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗൗരി കൃഷ്ണന്‍. ഭര്‍ത്താവുമായുള്ള നടിയുടെ വേര്‍പിരിയലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. സീരിയല്‍ സംവിധായകന്‍ മനോജിനെയാണ് ഗൗരി വിവാഹം കഴിച്ചത്. എന്നാല്‍ മനോജുമായുള്ള വേര്‍പിരിയലിന് പിന്നാലെ തനിക്കെതിരെ അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ?ഗൗരി.
”ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതയായിട്ടുണ്ട്. എത്ര നാള്‍ മൂടിവെക്കാനാകും. ഒരുപാട് ചോദ്യങ്ങളും കമന്റുകളും വന്നപ്പോള്‍ അത് പറഞ്ഞ് കഴിഞ്ഞു. പറഞ്ഞപ്പോള്‍ അതിനും കുറ്റം. ഞാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്ന ആളാണ്. അതിനാല്‍ മാറി നില്‍ക്കാന്‍ പറ്റില്ല.
കുറച്ച് കാശുണ്ടാക്കിയിട്ട് ഇതെല്ലാം നിര്‍ത്തി ആരും തിരിച്ചറിയാത്ത സ്ഥലത്ത് പോയി ജീവിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. ചിലര്‍ ഒരു മുറിയില്‍ ഇരുന്ന് ഒരാളുടെ വ്യക്തി ജീവിതമെടുത്ത് അന്താരാഷ്ട്ര കാര്യം ചര്‍ച്ച ചെയ്യുന്നത് പോലെ ചര്‍ച്ച ചെയ്യും. ഒരു തരത്തിലും അത് അംഗീകരിക്കാനാകില്ല. സത്യമറിയാതെ ഇവര്‍ വ്യാഖ്യാനിച്ച് നൂറ് ശതമാനം ആത്മവിശ്വാസത്തില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ ചില സമയത്ത് എനിക്ക് അടിക്കാന്‍ തോന്നിയിട്ടുണ്ട്.
ഒരാള്‍ക്ക് ഞാന്‍ മെസേജ് അയച്ചു. മാന്യതയുള്ള ആളായത് കൊണ്ട് അയാള്‍ സോറി പറഞ്ഞ്, മാറ്റി ഒരു വിഡിയോ ചെയ്തു. പക്ഷേ, വേറൊരാള്‍ എന്റെ ലൈഫില്‍ നടന്നതൊന്നുമല്ലാത്ത കാര്യങ്ങള്‍ മോശമായി പറഞ്ഞു. അന്ന് ഞാന്‍ അമ്പലത്തില്‍ പോയി കരഞ്ഞ ഒരു കരച്ചിലുണ്ട്. എന്റെ ജീവിതത്തില്‍ ഞാനത് മറക്കില്ല. ആ കരച്ചില്‍ എന്നെങ്കിലും ആ വ്യക്തിയുടെ തലയില്‍ വീഴും. അത് 101 ശതമാനം ഉറപ്പാണ്’.- ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി പറഞ്ഞു.
