Connect with us

Screenima

Robin Arathi

latest news

ഡിവോഴ്‌സായോ; തുറന്ന് പറഞ്ഞ് റോബിന്‍

താനും ആരതി പൊടിയും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി റോബിന്‍ രാധാകൃഷ്ണന്‍. വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായ സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പങ്കുവെക്കുകയാണ് ബിഗ് ബോസ് താരം. സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിന്റെ വിശദീകരണം. ആ വാക്കുകളിലേക്ക്:

”ഇതൊക്കെ നാട്ടുകാര്‍ പറയുന്നതല്ലേ. ഒരു ദിവസം എടുത്തു നോക്കുമ്പോള്‍ മൊത്തം വിഡിയോസ്. ഞാന്‍ ആലോചിച്ചത് ഇവന്മാര്‍ക്ക് ഭ്രാന്താണോ എന്നാണ്. ഞങ്ങള്‍ എവിടെ വന്നാണ് പറഞ്ഞത് ഞങ്ങള്‍ ഡിവോഴ്സ് ചെയ്യുകയാണെന്ന്. വാര്‍ത്ത കാണുമ്പോള്‍ ഞാന്‍ വര്‍ക്കലയില്‍ എന്റെ വീട്ടിലായിരുന്നു. ആരതി എറണാകുളത്തായിരുന്നു. എന്റെ ബര്‍ത്ത് ഡേയ്ക്കും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു.

ഞങ്ങള്‍ ആലോചിച്ചത് ഇതെന്താണ് ഇങ്ങനെ വാര്‍ത്തകളൊക്കെ വരുന്നത്, എന്താണ് സംഭവിച്ചതെന്നാണ്. ഒന്നാമത്തെ കാര്യം, ഞങ്ങള്‍ പിരിയണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആള്‍ക്കാരുണ്ടെന്ന് നമുക്ക് മനസിലായി. രണ്ടുപേര്‍ക്കും മനസിലായി. ഭയങ്കരമായി ഇവര്‍ പിരിഞ്ഞുവെന്ന് വാര്‍ത്തയിറക്കിയ യൂട്യൂബേഴ്സുണ്ട്. ഇവര്‍ക്ക് ഈ വിഡിയോ കാണുമ്പോള്‍ മോശമായി തോന്നില്ലേ? അവരങ്ങ് പ്രഖ്യാപിക്കുകയാണ്. മില്യണ്‍സ് വ്യൂ പോയിട്ടുണ്ട്. റീലുകള്‍ ഞാന്‍ കണ്ടിരുന്നു.

ഞാന്‍ സത്യസന്ധമായി എന്റെ ഭാഗം പറയാം. സാധാരണ ഭാര്യ-ഭര്‍ത്താക്കന്മാരെപ്പോലെ ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടാറുണ്ട്. വലിയ വഴക്കൊന്നുമല്ല. എത്ര വഴക്ക് കൂടിയാലും പാച്ചപ്പാവുകയും ചെയ്യും. അഞ്ച് വര്‍ഷത്തില്‍ ഞാന്‍ ഇന്നേവരെ ബ്ലോക്ക് ചെയ്തിട്ടില്ല. ബ്ലോക്ക് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. അന്ന് ഞാന്‍ അവളുമായി വഴക്കിട്ട് ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്തതോടെ ഓട്ടോമാറ്റിക് ആയി അണ്‍ഫോളോ ആയിപ്പോയി. ഞാനത് ഓര്‍ക്കുന്നില്ല. പിന്നെ ഞാനെടുത്ത് അണ്‍ബ്ലോക്കും ചെയ്തു. രണ്ട് മണിക്കൂറിലാണ് ഇതൊക്കെ നടക്കുന്നത്. അപ്പോഴേക്കും വാര്‍ത്ത വന്നു.

ഞങ്ങളുടെ ചെറിയ സൗന്ദര്യപ്പിണക്കമായിരുന്നു. എന്റെ തെറ്റാണ്. സാധാരണ അങ്ങനെ ബ്ലോക്ക് ചെയ്യുന്ന ആളല്ല. ഒരു സ്ഥലത്തു പോലും ഞങ്ങള്‍ പിരിയുന്നതായി പറഞ്ഞിട്ടില്ല. ആകെ ഈ ഒരു സംഭവം മാത്രമേയുള്ളൂ. അതാണ് വലിയ വര്‍ത്തയായത്. മുഖ്യാധാര ചാനലുകളുടെ പേജില്‍ പോലും വാര്‍ത്തകള്‍ വന്നു. അതിന് ശേഷം ബര്‍ത്ത് ഡെയുടെ സമയത്ത് ഞങ്ങള്‍ ഒരുമിച്ചുള്ള വിഡിയോ കണ്ടപ്പോള്‍ തന്നെ അറിയുന്നവര്‍ക്ക് ഞങ്ങള്‍ ഒരുമിച്ചാണെന്ന് മനസിലായിട്ടുണ്ടാകും”.

Continue Reading
To Top