Gossips
മാസം 1 കോടി വരുമാനം, വിവാഹം കഴിക്കാൻ ആളുകൾ ക്യൂവും; സൈബർ ആക്രമണങ്ങളെ ചിരിച്ചുതള്ളി ‘പർപ്പിൾ’!
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരുകളിലൊന്നാണ് ‘പർപ്പിൾ ഹാൽസിയോൺ’ എന്നറിയപ്പെടുന്ന കൊല്ലം സ്വദേശി അശ്വനി എ . ഇൻസ്റ്റാഗ്രാമിൽ 18,000-ത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള അശ്വനിക്ക് പ്രതിമാസം ഒരു കോടി രൂപയ്ക്ക് മുകളിലാണ് വരുമാനമെന്ന വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സുള്ള അക്കൗണ്ടുകളിലൊന്നായി പർപ്പിളിന്റെ പേജ് മാറിയതോടെ, താരത്തിന്റെ വരുമാനവും സൈബർ ലോകത്ത് വൈറലാവുകയാണ്.
സാധാരണയായി ഇത്തരം ഗ്ലാമറസ് വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നവർക്ക് നേരെ ഉയരുന്ന പതിവ് സദാചാര ചോദ്യങ്ങൾ അശ്വനിക്ക് നേരെയും ഉണ്ടായിരുന്നു. ‘ഇത്രയൊക്കെ പണം സമ്പാദിച്ചിട്ട് എന്ത് കാര്യം?’, ‘ഇങ്ങനെയൊക്കെ നടന്നാൽ ആരെങ്കിലും വിവാഹം കഴിക്കുമോ?’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് കമന്റ് ബോക്സുകളിൽ പലരും ഉന്നയിക്കുന്നത്. എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകളെ ഒട്ടും ഗൗനിക്കാതെ, വളരെ കൂളായിട്ടാണ് അശ്വനി തന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നത്.
വിമർശകർ പറയുന്നത് പോലെ അശ്വനിക്ക് വിവാഹാലോചനകൾക്ക് ഒരു കുറവുമില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത. വിമർശനങ്ങളെ ഭയന്ന് മുഖം മറച്ച് നടക്കാനോ താൻ തയ്യാറല്ലെന്ന നിലപാടിലാണ് താരം. കാലം മാറിയെന്നും, സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും അശ്വനി തന്റെ പ്രവൃത്തികളിലൂടെ തെളിയിക്കുന്നു.
