latest news
മകന്റെ ചിത്രം പങ്കുവച്ച് കത്രീനയും വിക്കിയും
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഇപ്പോഴിതാ തങ്ങളുടെ മകന് വിഹാന് കൗശലിന്റെ ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. മകന് വിഹാനൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് താരങ്ങള്‍ പോസ്റ്റ് ചെയ്തത്. ദീപാവലി പൂജയുടെ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ് വിക്കിയും കത്രീനയും പങ്കുവെച്ചത്.
മാതാപിതാക്കളെപ്പോലെ പരമ്പരാഗതമായ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് കുഞ്ഞു വിഹാനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘എല്ലാവര്ക്കും പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ദീപാവലി ആശംസകള്‍’. -ഇരുവരും കുറിച്ചു.
നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. കുഞ്ഞു വിഹാനെ ‘ലഡു’ എന്നും ‘ക്യൂട്ട് ബേബി’ എന്നും വിശേഷിപ്പിച്ചാണ് താരങ്ങളും സിനിമാ മേഖലയിലുള്ളവരും ആരാധകരിലേറെയും കമന്റ് ബോക്സില്‍ സ്നേഹം ചൊരിയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് വിക്കിയ്ക്കും കത്രീനയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനന ശേഷമുള്ള ഇവരുടെ ആദ്യ ദീപാവലി ആഘോഷമായതിനാല്‍ തന്നെ ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
