latest news
രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ‘ടോണി സേവ്യർ’; മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു
ത്രില്ലർ സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യാനുഭവവുമായി പുതിയ മലയാള ചിത്രം ‘ടോണി സേവ്യർ’ മനോരമമാക്സിൽ ഒടിടി റിലീസായി എത്തി. പ്രഖ്യാപനം മുതൽക്കേ സിനിമാ ആസ്വാദകർക്കിടയിൽ ഏറെ ആകാംഷ ജനിപ്പിച്ച ചിത്രത്തിൻ്റെ സ്ട്രീമിങ് ഇപ്പോൾ ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.
ബ്ലാക്ക് കോഫി സിനിമാസിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡോൺ ജോസ് ആണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന വിജീഷ് വിജയൻ തന്നെയാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചിരിക്കുന്നത്. നാഗരാജ് ആണ് ചിത്രത്തിൻ്റെ മറ്റൊരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഒരു വ്യക്തിയുടെ വിജയത്തിന് പിന്നിലെ അറിയപ്പെടാത്ത കഥകളും ജീവിതയാത്രയും, അതിനെത്തുടർന്ന് വികാസം കൊള്ളുന്ന നിഗൂഢതകളുമാണ് ചിത്രത്തിൻ്റെ പ്രധാന ഇതിവൃത്തമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. അഭി വാസുദേവനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാജൻ ആന്റണി ഛായാഗ്രഹണവും നിഖിൽ പ്രഭ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ജസ്റ്റിൻ ജോർജ്ജ് എഡിറ്റിങ്ങും റഫീഖ് അഹമ്മദ് വരികളും എഴുതിയിരിക്കുന്നു.
പുറത്തുള്ള പ്രേക്ഷകർക്കായി ‘സിംപ്ലി സൗത്ത്’ പ്ലാറ്റ്ഫോമിലും ചിത്രം ലഭ്യമാക്കിയിട്ടുണ്ട്.
