Connect with us

Screenima

latest news

ടിക്കറ്റ് ബുക്കിങ്ങിൽ കൊടുങ്കറ്റായി ‘മൂക്കുത്തി അമ്മൻ 2’; തിയേറ്ററുകൾ കീഴടക്കി ലേഡി സൂപ്പർസ്റ്റാർ!

‘മൂക്കുത്തി അമ്മന്റെ’ വൻ വിജയത്തിന് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാര വീണ്ടും അമ്മൻ വേഷത്തിലെത്തിയ ‘മൂക്കുത്തി അമ്മൻ 2’ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു കളർഫുൾ ഫാമിലി എന്റർടൈനറാണ് സംവിധായകൻ സുന്ദർ സി. ദീപാവലി റിലീസായി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.


വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച ‘മൂക്കുത്തി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുന്ദർ സി. ആണ്. ഹിപ് ഹോപ്പ് തമിഴായാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഖുശ്ബു സുന്ദർ, കൃഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.


നയൻതാരയ്ക്ക് പുറമെ ദുനിയ വിജയ്, റെജീന കസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിൽ പ്രമുഖ വിതരണക്കാരായ ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

Continue Reading
To Top