latest news
ബോക്സ് ഓഫീസിൽ ചരിത്രക്കുതിപ്പുമായി ‘രാമായണ’; ആദ്യദിനം സ്വന്തമാക്കിയത് 155 കോടി രൂപ!
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബിഗ് ബജറ്റ് ചിത്രം ‘രാമായണ: പാർട്ട് 1’ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടത്തോടെ തുടക്കം കുറിച്ചു. നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യദിനം മാത്രം ആഗോളതലത്തിൽ 155 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനുകളിൽ ഒന്നാണ് ചിത്രം ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ്, ഡിനെഗ് എന്നിവർ ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
