latest news
ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ
തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ. ഇപ്പോഴത്തെ ജനറേഷനിലെ നായികമാര്‍ക്ക് അഭിനയത്തോട് അത്ര വലിയ താല്പര്യമില്ലെന്നും അവര്‍ക്ക് പണത്തോടും പ്രശസ്തിയോടുമാണ് താല്പര്യമെന്നും ഇനിയ പറയുന്നു. നയന്‍താര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മന്‍ 2’ ആണ് ഇനിയയുടേതായി ഇപ്പോള്‍ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം.
മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇനിയ. ‘ഞാന്‍ ഇഴുകി ചേര്‍ന്ന രം?ഗങ്ങളുള്ള സിനിമകളും അഭിനയിച്ചിട്ടുണ്ട്, അല്ലാത്ത സിനിമകളും അഭിനയിച്ചിട്ടുണ്ട്. ഇഴുകി ചേര്‍ന്ന രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ എനിക്കൊരുപാട് മോശം കമന്റുകള്‍ വന്നിട്ടുണ്ട്. എന്നുവച്ച് പിന്നീട് ഞാന്‍ അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിച്ചിട്ടില്ല.
ഞാന്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, ആ സീന്‍ ചെയ്തതു കൊണ്ട് സ്‌കൂളില്‍ പഠിക്കുന്ന പിള്ളേരൊക്കെ എന്നെ മോശമായി കാണും… അങ്ങനെ ഒന്നും ഞാന്‍ വിചാരിച്ചിട്ടില്ല. ഒരിക്കലും ഞാനങ്ങനെ വിചാരിച്ചിട്ടില്ല. എന്റെ സമ്മതത്തോടെയാണ് ഞാനത് ചെയ്തത്. ഞാനെന്റെ സംവിധായകനുമായി അത് ചര്‍ച്ച ചെയ്തിട്ടും, ആ സ്‌ക്രിപ്റ്റ് പഠിച്ചിട്ടുമാണ് അത് ചെയ്യുന്നത്.
പക്ഷേ ഞാനങ്ങനെ ചെയ്ത പടങ്ങള്‍ക്കെല്ലാം അവാര്‍ഡും കിട്ടിയിട്ടുണ്ട്. അത് സൗന്ദര്യാത്മകമായി ചെയ്യുന്നതു കൊണ്ടാണ് നമുക്ക് അവാര്‍ഡൊക്കെ കിട്ടുന്നതും. അതെങ്ങനെ അവതരിപ്പിക്കണം എന്നതൊക്കെ നമ്മുടെ താല്പര്യമാണ്. ഇപ്പോഴത്തെ ജനറേഷനിലുള്ള നായികമാര്‍ക്കൊന്നും അഭിനയത്തില്‍ വലിയ ആത്മാര്‍ഥതയില്ല.
അവര്‍ക്ക് പ്രശസ്തിയും പണവുമാണ് ആവശ്യം. കുറച്ചു സിനിമ ചെയ്യുക, പൈസ ഉണ്ടാക്കുക, പ്രശസ്തിയിലേക്ക് പോവുക, താരമാവുക അതുകഴിഞ്ഞ് എല്ലാം നിര്‍ത്തി പോവുക എന്നതാണ് അവരുടെ രീതി. ഈ സിനിമ, അല്ലെങ്കില്‍ കലയ്ക്ക് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന കാര്യം എനിക്കറിയില്ല. അത് ഓരോരുത്തരുടെ താല്പര്യവും കാഴ്ചപ്പാടുമാണ്’.- ഇനിയ പറഞ്ഞു.
