Connect with us

Screenima

latest news

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ് സോഷ്യല്‍ മീഡിയ താരവും നടി മഞ്ജു പിള്ളയുടെ മകളുമായ ദയ സുജിത്ത്. കാര്‍ത്തിക് സൂര്യയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ദയ. ക്ലാസിലെ കുട്ടികള്‍ തന്നെ പഞ്ചിങ് ബാഗായി വരെ ഉപയോഗിച്ചിരുന്നെന്ന് ദയ പറയുന്നു.

‘ബുള്ളിയിങ് ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ഏറെയും ബുള്ളി ചെയ്യപ്പെട്ടിട്ടുള്ളത്. മഞ്ജു പിള്ളയുടെ മകളാണെന്നതൊന്നും അവര്‍ പരിഗണിക്കില്ല. കാരണം ഞങ്ങള്‍ എല്ലാവരും കുട്ടികളാണല്ലോ. എട്ടാം ക്ലാസ് വരെ ഞാന്‍ തടിയുള്ള കുട്ടിയായിരുന്നു. 65- 70 കിലോയോളം ഭാരമുണ്ടായിരുന്നു. തിന്ന് തിന്ന് വന്ന തടിയാണ്.

അമ്മൂമ്മയൊക്കെ ചോറ് കുഴച്ച് ഉരുട്ടി എന്നെ കഴിപ്പിക്കുമായിരുന്നു. സീനിയേഴ്‌സൊക്കെ എന്നെ കാണുമ്പോള്‍ ആക്കി ചിരിക്കും. ഡാര്‍ക്ക് സര്‍ക്കിളിന്റെ പേരില്‍ കളിയാക്കുമായിരുന്നു. പാണ്ട എന്നാണ് അവര്‍ എന്നെ വിളിച്ചിരുന്നത്. ക്യൂട്ട് ആയതുകൊണ്ടാണ് പാണ്ടയെന്ന് വിളിക്കുന്നതെന്നാണ് ആദ്യം കരുതിയത്.

പിന്നീട് മനസിലായി വണ്ണമുള്ളതുകൊണ്ടും ഡാര്‍ക്ക് സര്‍ക്കിള്‍സ് കൊണ്ടുമാണ് അവര്‍ കളിയാക്കുന്നതെന്ന്. എന്റെ ക്ലാസിലെ കുട്ടികള്‍ തന്നെ എന്നെ പഞ്ചിങ് ബാഗായി ഉപയോഗിക്കുമായിരുന്നു. അതും ബുള്ളിയിങായിരുന്നു. അതിലൊന്നും ഇപ്പോള്‍ എനിക്ക് കുഴപ്പമില്ല.

ആരോടും ഞാന്‍ പരാതി പറയാറില്ലായിരുന്നു. എല്ലാം സഹിക്കുമായിരുന്നു. ഒരിക്കല്‍ അമ്മയോട് പറഞ്ഞു. ഇനി എന്തെങ്കിലും ഉണ്ടായാല്‍ അറിയിക്കാന്‍ അമ്മ പറഞ്ഞു. വണ്ണം വെച്ചിരിക്കുന്നുവെന്നത് എന്റെ തെറ്റല്ലേ എന്ന രീതിയില്‍ ആയിരുന്നു എന്റെ ചിന്ത പോയത്.

ബുള്ളി ചെയ്തവരുടെ ഭാഗത്ത് തെറ്റുള്ളതായി അന്ന് എനിക്ക് തോന്നിയിരുന്നില്ല. സെല്‍ഫ് ക്രിട്ടിസിസം നിരന്തരം ചെയ്യുമായിരുന്നു. ഇന്നത്തെ അറിവ് അന്നുണ്ടായിരുന്നുവെങ്കില്‍ എല്ലാത്തിനും നിരത്തി ഞാന്‍ കൊടുത്തേനെ’.- ദയ പറഞ്ഞു.

Continue Reading
To Top