Connect with us

Screenima

latest news

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. മനു അശോകന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന ടോക്‌സിക് കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ചോക്ലേറ്റ് ബോയ് ഇമേജുള്ള ആസിഫ് അലി ഈ നെഗറ്റീവ് വേഷം ചെയ്യാന്‍ സമ്മതിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആദ്യം കരുതിയിരുന്നില്ല. ആസിഫിനോട് പരിചയമുള്ള പലരും ഈ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടാകും എന്നും അദ്ദേഹം പറയുന്നു. ‘ദി ക്യൂ സ്റ്റുഡിയോ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനു അശോകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഒരിക്കലും ആസിഫ് അത് ചെയ്യില്ല എന്നുള്ള ഉറപ്പിലാണ് നമ്മള്‍ പോകുന്നത്. ഗോവിന്ദ് എന്ന് പറഞ്ഞ കഥാപാത്രത്തെ നിരന്തരമായി വില്ലന്‍ ചെയ്യുന്ന ഒരാളാണ് അഭിനയിച്ചിരുന്നതെങ്കില്‍ ഒരിക്കലും ആ ക്യാരക്ടറിന് ഇമ്പാക്ട് ഉണ്ടാവില്ല എന്നത് വളരെ എക്‌സ്‌പെക്റ്റഡാണ്. പക്ഷേ ബോയ് നെക്സ്റ്റ് ഡോര്‍ എന്ന് പറയുന്ന ഇമേജില്‍ ഉള്ളൊരാള്‍, അതിനു മുമ്പ് സണ്‍ഡേ ഹോളിഡേ പോലെയുള്ള ഭയങ്കര ഹിറ്റുകള്‍ ചെയ്തിട്ടുള്ള ഒരു നായകന്‍ ഇതുപോലെ ഒരു കഥാപാത്രം ചെയ്യുമോ എന്നുള്ള ചോദ്യം ഞങ്ങള്‍ പരസ്പരം തന്നെ ഒരു നൂറ് പ്രാവശ്യം ചോദിച്ച ചോദ്യമായിരുന്നു.

എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചാണ് ആസിഫിനെ സമീപിച്ചത്. മമ്മൂക്ക, മോഹന്‍ലാല്‍, ടൊവിനോ തുടങ്ങിയവരൊക്കെ ആരും വിചാരിക്കാത്ത കഥാപാത്രങ്ങളും വ്യത്യസ്ത വേഷങ്ങളും ചെയ്യുന്നവരായതുകൊണ്ട് അവരെല്ലാവരും അവരുടെ സ്പേസില്‍ നിന്നുകൊണ്ട് തന്നെ എന്തെല്ലാം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യുന്നവരാണെന്നും എന്നാല്‍ ആസിഫിന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്നും ഈ വേഷം ചെയ്യുമോ എന്ന് ടീമിന് സംശയമുണ്ടായിരുന്നു.

Continue Reading
To Top