Gossips
ആഡംബരത്തിന്റെ അങ്ങേയറ്റം: ഗ്രീസിൽ രാജകീയ വിവാഹം; ചിലവ് 100 കോടി രൂപ!
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് കോടികൾ പൊടിക്കുന്ന ഒരു ആഡംബര വിവാഹത്തിന്റെ വിശേഷങ്ങളാണ്. ഗ്രീസിൽ വെച്ചാണ് ഈ സ്വപ്നതുല്യമായ രാജകീയ വിവാഹം അരങ്ങേറുന്നത്.തുടക്കം മുതൽ ഒടുക്കം വരെ ആഡംബരം മാത്രം നിറഞ്ഞ ഈ വിവാഹ മാമാങ്കത്തിന്റെ ഏകദേശ ചിലവ് 100 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, പ്രമുഖ ബിസിനസ്സ് വ്യക്തിത്വം കാവ്യാ മാരൻ എന്നിവരുടെ പേരുകൾ ചേർത്താണ് പ്രമുഖ മാധ്യമ പേജുകളിൽ ഈ 100 കോടിയുടെ ആഡംബര വിവാഹ വാർത്ത ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നത്.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന അതിവിശിഷ്ടരായ അതിഥികളുടെ യാത്രയ്ക്കായി മാത്രം 4 പ്രത്യേക വിമാനങ്ങളാണ് ചടങ്ങിൽ സജ്ജീകരിച്ചിരിക്കുന്നത്. ഗ്രീസിൽ എത്തുന്ന അതിഥികൾക്ക് പ്രാദേശിക യാത്രകൾക്കായി ആഡംബര വാഹന ബ്രാൻഡായ റോൾസ് റോയ്സ്കാറുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
