latest news
കഠിനാധ്വാനം ചെയ്യണം; ജീവിത വിജയത്തെക്കുറിച്ച് നെപ്പോളിയന്
മാനിഫെസ്റ്റേഷനെക്കുറിച്ച് താരങ്ങളടക്കം ഇപ്പോള്‍ തുറന്നു പറയാറുണ്ട്. നമ്മുടെ ആ?ഗ്രഹം മനസില്‍ വെറുതേ പറഞ്ഞു കൊണ്ടിരുന്നാല്‍ ഒരു കാര്യവും നടക്കില്ലെന്ന് പറയുകയാണ് നടന് നെപ്പോളിയന്. ആ?ഗ്രഹത്തിനൊപ്പം നന്നായി കഠിനാധ്വാനം ചെയ്താല്‍ മാത്രമേ അത് നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നെപ്പോളിയന് ഇക്കാര്യം പറഞ്ഞത്.
‘മനസില്‍ വെറുതേ പറഞ്ഞു കൊണ്ടിരുന്നാല്‍ ഒരു കാര്യവും നടക്കില്ല. വൈരമുത്തു ഒരിക്കല്‍ ഇതിനേക്കുറിച്ച് മനോഹരമായി പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ വിജയം എന്ന് പറഞ്ഞാല്‍, ആദ്യം ചിന്തിക്കണം. നന്നായി ചിന്തിക്കുന്നയാള്‍ക്ക് മുന്നേറാനുള്ള വഴിയുണ്ട്. എന്നാല്‍ ചില ആളുകള്‍ക്ക് ചിന്ത മാത്രമേ കാണൂ. ചിന്തിച്ചത് എഴുതി വയ്ക്കുന്നവരുണ്ടാകും. അങ്ങനെ എഴുതി വച്ച് മാത്രം നടക്കുന്ന ചിലരുണ്ട്.
ചിന്തിച്ച് എഴുതി വച്ച് അതിനായി പ്രവര്‍ത്തിച്ച് പാതി വഴിയില്‍ ഉപേക്ഷിക്കുന്ന ചിലരുണ്ട്. ചിന്തിച്ച് എഴുതി വച്ച് അതിനായി പ്രവര്‍ത്തിച്ച് പൂര്‍ണമായും കഠിനാധ്വാനം ചെയ്യുന്നയാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. അതുപോലെ നിങ്ങള്‍ നന്നായി ജീവിക്കണമെന്ന് ആ?ഗ്രഹിച്ചാല്‍ മാത്രം പോരാ, അതിനുള്ള വഴികള്‍ കണ്ടെത്തി അതിനായി കഠിനാധ്വാനം ചെയ്യണം. എങ്കില്‍ മാത്രമേ വിജയിക്കാനാകൂ’.- നെപ്പോളിയന് പറഞ്ഞു
പണത്തെക്കുറിച്ചും നെപ്പോളിയന് സംസാരിച്ചു. ‘പണം എന്ന് പറയുന്നത് നമ്മുടെ അതിജീവനത്തിനുള്ള ഒരു കാര്യമാണ്. തുണി വാങ്ങിക്കാന്‍ ഭക്ഷണം കഴിക്കാന്‍ വീട് വാങ്ങിക്കാന്‍ ഒക്കെ വേണ്ടിയുള്ള ഒന്നാണത്. അതിന് വേണ്ടി നമ്മള് സമ്പാദിക്കണം. എന്നുവച്ച് ഒരുപാട് സമ്പാദിച്ച് സൂക്ഷിച്ച് വയ്ക്കേണ്ട ആവശ്യവുമില്ല. അതുപോലെ ഒന്നും വേണ്ട എന്ന് പറഞ്ഞ്, സമ്പാദിക്കാതെ ഇരിക്കുകയും ചെയ്യരുത്.
നമ്മുടെ കുടുംബം നമ്മളാണ് നോക്കേണ്ടത്. പുതിയതായി വിവാഹം കഴിക്കുന്നവര്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി അഡ്ജസ്റ്റ് ചെയ്യണം. കയറ്റത്തിലും ഇറക്കത്തിലും കൂടെ നില്‍ക്കണം. വരുമാനത്തിന് അനുസരിച്ച് ചെലവ് ചെയ്താല്‍ ഒരു പ്രശ്നവുമുണ്ടാകില്ല’.- നെപ്പോളിയന് പറഞ്ഞു.
അതോടൊപ്പം ദൈവത്തിലും പ്രേതത്തിലുമൊന്നും തനിക്ക് വിശ്വാസമില്ലെന്നും നെപ്പോളിയന് കൂട്ടിച്ചേര്‍ത്തു. ‘ദൈവത്തിലും പ്രേതത്തിലുമൊന്നും എനിക്ക് വിശ്വാസമില്ല. ചെറിയ പ്രായത്തില്‍ എനിക്ക് ദൈവ വിശ്വാസമൊക്കെ ഉണ്ടായിരുന്നു. ഡിഎംകെയില്‍ എംഎല്‍എ ആയി കഴിഞ്ഞതിന് ശേഷം ആഴത്തില്‍ ചിന്തിച്ചപ്പോള്‍ ദൈവം ഉണ്ടോ എന്നെനിക്ക് അറിയില്ല.
