Gossips
മാത്യു മോഡ് ഓൺ; മോഹൻലാലിന്റെ മാസ്സ് ലുക്കിന് ട്രിബ്യൂട്ടുമായി നടി സ്വാതിഷ്ഠ കൃഷ്ണന്റെ പുത്തൻ മേക്കോവർ
ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്രം ‘ജയിലറി’ൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ മോഹൻലാലിന്റെ വില്ലൻ കഥാപാത്രമായിരുന്നു ‘മാത്യു’. ചിത്രത്തിൽ കുറഞ്ഞ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലാലേട്ടന്റെ ആ സ്റ്റൈലിഷ് ലുക്കും മാസ്സ് പശ്ചാത്തല സംഗീതവും ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ആ ഐക്കോണിക് വേഷത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ “മാത്യു മോഡ് ഓൺ” എന്ന അടിക്കുറിപ്പോടെ നടി സ്വാതിഷ്ഠ കൃഷ്ണൻ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒലീവ് ഗ്രീൻ ഷർട്ടും കറുത്ത ജീൻസും ധരിച്ച് തികച്ചും സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ ശരീരഭാഷയെയും വസ്ത്രധാരണ രീതിയെയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതാണ് സ്വാതിഷ്ഠയുടെ ഈ പുതിയ മേക്കോവർ.
കമൽ ഹാസൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘വിക്രം’ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സ്വാതിഷ്ഠ കൃഷ്ണൻ. കന്നഡയിൽ വലിയ വിജയമായ ‘ഒന്ദു സരള പ്രേമകഥെ’ തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.
