Connect with us

Screenima

Gossips

‘പ്രേംപാറ്റ’യിൽ ‘വെള്ളരിമല ഗോപി’യായി ഉണ്ണിരാജ്; ശ്രദ്ധേയമായി ക്യാരക്ടർ പോസ്റ്റർ, ചിത്രം നവംബറിൽ തീയേറ്ററുകളിലേക്ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ക്യാമ്പസ് ചിത്രമായ ‘പ്രേംപാറ്റ’യുടെ പുത്തൻ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ ഉണ്ണിരാജ് അവതരിപ്പിക്കുന്ന ‘വെള്ളരിമല ഗോപി’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിലൂടെ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മുണ്ടും വെള്ള ഷർട്ടും ധരിച്ച്, പോക്കറ്റിൽ പേനയും കുത്തി ചിരിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിരാജിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സിനിമാ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.


‘ആയിഷ’, ‘ഇഡി’ (എക്സ്ട്രാ ഡീസന്റ്) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘പ്രേംപാറ്റ’. സംവിധായകൻ ആമിർ പള്ളിക്കൽ തന്നെ തുടക്കം കുറിച്ച ‘സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സ്’ എന്ന പുതിയ നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭം കൂടിയാണ് ഈ ചിത്രം. നവംബർ 27-ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി. പി, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയരായ വലിയൊരു യുവനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരെക്കൂടാതെ സൈജു കുറുപ്പ്, മംമ്ത മോഹൻദാസ്, സിദ്ദിഖ്, അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവ്റാം, ഇർഷാദ് അലി, സുജിത് ശങ്കർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ അങ്കിത് മേനോൻ ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. മുഹ്സിൻ പരാരി, സുഹൈൽ എം. കോയ എന്നിവരുടേതാണ് വരികൾ. രണദിവെ ഛായാഗ്രഹണവും ആകാശ് വർഗീസ് ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Continue Reading
To Top