Connect with us

Screenima

Gossips

‘മകന്റെ സന്തോഷമാണ് പ്രധാനം, ലോകത്തെ മുഴുവൻ ബോധ്യപ്പെടുത്തേണ്ടതില്ല’; വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി നടൻ നെപ്പോളിയൻ

മസ്കുലാർ ഡിസ്ട്രോഫി എന്ന ഗുരുതരമായ രോഗാവസ്ഥയോട് പോരാടുന്ന തന്റെ മകൻ ധനുഷിന്റെ വിവാഹത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും അർത്ഥശങ്കയില്ലാത്ത മറുപടിയുമായി പ്രശസ്ത തെന്നിന്ത്യൻ നടനും മുൻ കേന്ദ്രമന്ത്രിയുമായ നെപ്പോളിയൻ. രോഗബാധിതനായ മകനുവേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചു എന്ന തരത്തിലുള്ള വലിയ തോതിലുള്ള ചർച്ചകൾക്ക് ഒടുവിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.


“എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് നമുക്ക് ജീവിക്കാൻ കഴിയില്ല. നമ്മുടെ ജീവിതം നമ്മൾ തന്നെയാണ് ജീവിക്കേണ്ടത്. മക്കൾക്ക് എന്താണോ ആവശ്യം, അത് ചെയ്തുകൊടുക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്,” നെപ്പോളിയൻ പറഞ്ഞു.
തന്റെയും ഭാര്യയുടെയും പ്രായം കൂടിവരികയാണെന്നും അതുകൊണ്ടാണ് മകന് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്താൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. രണ്ട് വർഷത്തോളം നീണ്ട ആലോചനകൾക്കൊടുവിലാണ് തമിഴ്‌നാട് സ്വദേശിനിയായ അക്ഷയയെ ധനുഷ് തന്റെ പങ്കാളിയായി തിരഞ്ഞെടുത്തത്. 23-ാം വയസ്സിൽ തുടങ്ങിയ ആലോചനകൾക്കൊടുവിൽ 25-ാം വയസ്സിലാണ് ധനുഷിന്റെ വിവാഹം നടന്നത്.

22 വയസ്സ് മുതൽ നിരവധി വിവാഹ ആലോചനകൾ വന്നിരുന്ന അക്ഷയയുടെ വീട്ടുകാർക്ക്, ധനുഷിന്റെ പ്രൊപ്പോസലുമായി ചെന്നപ്പോൾ ആദ്യം ഒട്ടും സമ്മതമായിരുന്നില്ല. എന്നാൽ ധനുഷിന്റെ യൂട്യൂബ് വീഡിയോകൾ സ്ഥിരമായി കാണാറുണ്ടായിരുന്ന അക്ഷയയ്ക്ക് അവനെ ഏറെ ഇഷ്ടമായിരുന്നു. പിന്നീട് അക്ഷയ തന്നെ തനിക്ക് ഈ വിവാഹത്തിന് പൂർണ്ണ സമ്മതമാണെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്ന് നെപ്പോളിയൻ വെളിപ്പെടുത്തി.


Continue Reading
To Top