Gossips
ഗ്ലാമറസ് ലുക്കിൽ ശ്വേത മോഹൻ; പുത്തൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
മലയാളികളുടെ പ്രിയ ഗായിക സുജാത മോഹന്റെ മകളും തെന്നിന്ത്യൻ സംഗീത ലോകത്തെ മുൻനിര ഗായികയുമായ ശ്വേത മോഹന്റെ പുത്തൻ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. പുതിയ ലുക്ക് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മുൻപും വ്യത്യസ്തമായ പരീക്ഷണങ്ങൾക്ക് മുതിർന്നിട്ടുണ്ടെങ്കിലും, ഇതുവരെ കാണാത്ത വിധം അതീവ സുന്ദരിയും സ്റ്റൈലിഷുമായാണ് താരം പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചുവപ്പ് നിറത്തിലുള്ള മനോഹരമായ ഡിസൈനർ ലെഹങ്കയിലാണ് ശ്വേത ചിത്രങ്ങളിലുള്ളത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ സിജൻ ആണ് ശ്വേതയ്ക്ക് ഈ വേറിട്ട മേക്കോവർ നൽകിയിരിക്കുന്നത്.
സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരീനാഥ് ആണ് ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത് തന്റെ പ്രൊഫഷനോട് കൂടുതൽ പ്രണയം തോന്നിയ നിമിഷമായിരുന്നു ഇതെന്നും, ശ്വേത മോഹനെപ്പോലൊരു പ്രതിഭയ്ക്ക് മേക്കപ്പ് ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സിജൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
