Connect with us

Screenima

latest news

അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല; രശ്മിക

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു നടിക്ക് സ്വന്തം ഇഷ്ടങ്ങളും താല്‍പര്യങ്ങളും തുറന്നുപറയാന്‍ കഴിയണം. എന്നാല്‍, അങ്ങനെ പറയുന്നത് പോലും ചിലപ്പോള്‍ വലിയ സമ്മര്‍ദമാകാറുണ്ട്. സിനിമയിലെ വസ്ത്രധാരണത്തെക്കുറിച്ചും ശരീരം പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങളോടുള്ള തന്റെ നിലപാടിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി രശ്മിക മന്ദാന.

രാം ചരണ്‍ നായകനായ പെദ്ദി സിനിമയിലെ ജാന്‍വി കപൂറിന്റെ കഥാപാത്രത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് രശ്മികയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകളെ പിന്തുണച്ച് വിജയ് ദേവരകൊണ്ടയും രംഗത്തെത്തി.

ബുച്ചി ബാബു സന സംവിധാനം ചെയ്ത പെദ്ദി റിലീസിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ചിത്രത്തില്‍ ജാന്‍വി കപൂറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിക്കെതിരെ ഒരു വിഭാഗം പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു. കഥാപാത്രത്തെ അമിതമായി ലൈംഗികവല്‍ക്കരിക്കുകയും സ്ത്രീശരീരത്തെ വസ്തുവല്‍ക്കരിക്കുകയും ചെയ്‌തെന്നായിരുന്നു വിമര്‍ശനം.

കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ സീസണ്‍ 9-ല്‍ അതിഥികളായെത്തിയപ്പോഴാണ് രശ്മിക തന്റെ നിലപാട് വ്യക്തമാക്കിയത്. ജാന്‍വിയുടെ പെദ്ദിയിലെ കഥാപാത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പരാമര്‍ശിച്ചുകൊണ്ട്, ഇത്തരം കാര്യങ്ങളില്‍ രശ്മിക സ്വന്തം അതിരുകള്‍ നിശ്ചയിക്കാറുണ്ടോയെന്ന് കരണ്‍ ചോദിച്ചു.

ചില കാര്യങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് രശ്മിക വ്യക്തമാക്കി. ഒരു കഥാപാത്രത്തിന് ബിക്കിനി ധരിക്കേണ്ട സാഹചര്യമുണ്ടാകാം. എന്നാല്‍, ശരീരം അമിതമായി പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങളില്‍ തനിക്ക് താല്‍പര്യമില്ലെന്ന് അത്തരം സന്ദര്‍ഭങ്ങളില്‍ അണിയറപ്രവര്‍ത്തകരോട് തുറന്നുപറയാറുണ്ടെന്നും നടി പറഞ്ഞു.

Continue Reading
To Top