latest news
ഞാനൊരു പബ്ലിക് പ്രോപര്‍ട്ടിയല്ല! ഖുശ്ബു
സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ക്കും വ്യക്തിഹത്യക്കുമെതിരെ പ്രതികരിച്ച് നടി ഖുശ്ബു സുന്ദര്‍. സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നവരെ തിരിച്ചും അങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും അനുഭവപ്പെടുക എന്നു ചോദിച്ചു കൊണ്ടാണ് ഖുശ്ബു പ്രതികരിച്ചത്. ജെഎഫ്ഡബ്ല്യു ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ ഒരു പബ്ലിക് ഫിഗറാണ്, അല്ലാതെ പബ്ലിക് പ്രോപ്പര്‍ട്ടി അല്ല. അത് വളരെ വ്യക്തമാണ്. നിങ്ങള്‍ എന്റെ അമ്മയെയോ മക്കളെയോ അധിക്ഷേപിച്ചാല്‍ തിരിച്ച് ഞാനും അത്തരത്തില്‍ സംസാരിക്കേണ്ടി വരും. നിങ്ങള്‍ക്കത് ബുദ്ധിമുട്ട് തോന്നില്ലേ, അത്രയേ ഉള്ളൂ.
നിങ്ങള്‍ക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ എന്റെ മാതാപിതാക്കളെക്കുറിച്ചോ, കുട്ടികളെക്കുറിച്ചോ, എന്നെക്കുറിച്ചോ സംസാരിക്കാന്‍ നിങ്ങളാരാണ് ?. എന്നെക്കുറിച്ച് അനാവശ്യമായി മ്ലേച്ഛമായ കമന്റുകള്‍ പറയുന്നവര്‍ വളര്‍ന്നുവന്ന സാഹചര്യത്തെക്കുറിച്ചും അവരുടെ മാതാപിതാക്കളെയും ഓര്‍ത്ത് എനിക്ക് സഹതാപം മാത്രമാണുള്ളത്’. – ഖുശ്ബു പറഞ്ഞു.
ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയിലെ നെ?ഗറ്റീവ് കമന്റുകള്‍ക്കെതിരെ ഖുശ്ബു പ്രതികരിച്ചിട്ടുണ്ട്. സിനിമകള്‍ക്കൊപ്പം തന്നെ റിയാലിറ്റി ഷോയില്‍ അവതാരകയായും തിളങ്ങുകയാണ് നടിയിപ്പോള്‍.
