Connect with us

Screenima

Jayasurya and Saritha

latest news

എനിക്ക് കുടുംബം മാത്രമേ ഉള്ളൂ; ജയസൂര്യ

തന്റെ കുടുംബത്തെക്കുറിച്ച് നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മക്കളിപ്പോള്‍ സുഹൃത്തുക്കളെ പോലെയാണെന്നും തന്റെ കൂടെ എല്ലാത്തിനും കുടുംബം മാത്രമേ ഉള്ളൂവെന്നും ജയസൂര്യ പറഞ്ഞു. എഫ്ടിക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടന്‍. ‘മക്കളിപ്പോള്‍ സുഹൃത്തുക്കളെ പോലെയായി. എല്ലാ കാര്യങ്ങളും അവരോട് പറയാം.

ഇപ്പോള്‍ സിനിമയെക്കുറിച്ച് ആധികാരികമായി അവരോട് പറയാം. അച്ഛന്‍ ചെയ്യരുതായിരുന്നു, ബോറായി എന്ന് മക്കള്‍ പറഞ്ഞ സിനിമകളുണ്ട്. അത് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ ചെന്ന് പെടുമ്പോഴാണ് മനസിലാകുന്നത്. ഇവര്‍ കഥ വന്ന് പറയുമ്പോള്‍ ഭയങ്കര കാര്യമായി തോന്നും. പക്ഷേ ഇയാളുടെ ഉള്ളില്‍ എത്ര മാത്രം സിനിമയുണ്ടെന്നതില്‍ ചെറിയൊരു ബോധം വെച്ചാണ് നമ്മള്‍ ചെല്ലുന്നത്.

അവിടെ ചെന്നാല്‍, തോണ്ടിയാലേ ആക്ഷന്‍ പറയാന്‍ പറ്റൂ, തോണ്ടിയാലേ കട്ട് പറയാന്‍ പറ്റൂ എന്ന അവസ്ഥ വരും. ആ പടത്തിന്റെ ബിസിനസ് മുഴുവന്‍ നടക്കുന്നത് ആക്ടറുടെ പേരിലായിരിക്കും. അവിടെ നമ്മള്‍ ഭയങ്കരമായി വിഷമിച്ച് പോകും. എനിക്ക് കൂടെ ചിരിക്കുമ്പോള്‍ ചിരിക്കാന്‍ അങ്ങനെ ഒരുപാട് പേരൊന്നുമില്ല. കരയുമ്പോള്‍ കൂടെ കരയാനും ആരുമില്ല.

അതാകുമ്പോള്‍ കുഴപ്പമില്ലല്ലോ. സിനിമ കാണുമ്പോഴാണ് ഞാന്‍ ചെയ്ത തമാശകള്‍ കണ്ട് ആളുകള്‍ ചിരിക്കുന്നത് കണ്ടിട്ടുള്ളത്. അത്ര മാത്രമേ ഉള്ളൂ. എനിക്ക് കുടുംബം മാത്രമേ ഉള്ളൂ. അതുകൊണ്ടത് സുഖമാണ്. ഒരുപാട് സുഹൃത്തുക്കളില്ല, ഒന്നുമില്ല. പണ്ട്, കൂട്ടുകാരില്ലാത്തത് വലിയൊരു കുറവാണെന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ആം?ഗിളില്‍ കുറവായിരിക്കാം. എനിക്ക് ഞാനായിട്ട് ഇരിക്കാന്‍ പറ്റുന്നത് എന്റെ കംഫര്‍ട്ടബിള്‍ സ്‌പെയ്‌സിലാണല്ലോ.

അതിന് എനിക്ക് എന്റെ കുടുംബമുണ്ട്. ഞാന്‍ ഭയങ്കര സന്തോഷവാനാണ് ആ കാര്യത്തില്‍. പിന്നെ നഴ്‌സറി മുതല്‍ എന്റെ കൂടെ പഠിച്ച സുജീഷ് എന്ന് പറഞ്ഞൊരു സുഹൃത്തുണ്ട്. ഞാനെന്താണെന്ന് അവനും അവന്‍ എന്താണെന്ന് എനിക്കുമറിയാം. ഈ രണ്ട് സ്‌പെയ്‌സിലാണ് ഞാനേറ്റവും കംഫര്‍ട്ടബിള്‍ ആകുന്നത്’.- ജയസൂര്യ പറഞ്ഞു

Continue Reading
To Top