Connect with us

Screenima

Gossips

‘നിവിന് പകരം ദിലീപ് ആയിരുന്നെങ്കിൽ 500 കോടി അടിച്ചേനെ’; ബോക്സ് ഓഫീസ് തകർച്ചകൾക്കിടയിലും ദിലീപിനെ പിന്തുണച്ച് ശാന്തിവിള ദിനേശ്

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ ഗമായിരുന്നു.ഇതിനോടകം തന്നെ 300 കോടിയിലധികം രൂപ കളക്ഷൻ നേടി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രത്തെക്കുറിച്ച് പ്രശസ്ത സംവിധായകനും സിനിമാ നിരീക്ഷകനുമായ ശാന്തിവിള ദിനേശ് നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തിന് പകരം നടൻ ദിലീപ് ആയിരുന്നുവെങ്കിൽ ചിത്രം 300 കോടിക്ക് പകരം 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചേനെ എന്നാണ് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടത്.

പ്രായത്തിൽ ഏറെ കുറവുള്ള ഒരു പെൺകുട്ടിയെ പ്രണയിക്കുന്ന കഥാപാത്രത്തിന് പ്രായത്തിന്റെ മെച്യൂരിറ്റിയുള്ള, കൂടാതെ അത്തരം ഹ്യൂമറുകൾ കൈകാര്യം ചെയ്യാൻ ഏറെ മിടുക്കനായ ദിലീപിനെപ്പോലൊരു നടൻ ആയിരുന്നു കൂടുതൽ അനുയോജ്യം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ, ശാന്തിവിള ദിനേശിന്റെ ഈ അവകാശവാദത്തോട് ഒരു വിഭാഗം സിനിമാ പ്രേമികൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ദിലീപിന്റെ സമീപകാല ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ, ഇത്തരം ഒരു ഹ്യൂമർ ചിത്രത്തിന് 500 കോടി നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ദിലീപ് ചിത്രങ്ങളുടെ മുൻകാല ജനപ്രീതിയെ മുൻനിർത്തി ശാന്തിവിള ദിനേശ് നിലവിലെ ബോക്സ് ഓഫീസ് യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം പ്രേക്ഷകർ ഇതിനെ പ്രതിരോധിക്കുന്നത്.

Continue Reading
To Top