Connect with us

Screenima

Jayasurya and Saritha

latest news

കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമില്ല, ജയസൂര്യ

കുറച്ച് കാലമായി ലൈം ലൈറ്റില്‍ സജീവ സാന്നിധ്യമായിരുന്നില്ല നടന്‍ ജയസൂര്യ. ഓപ്പറേഷന്‍ ട്രാല്‍ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ് നടന്‍. കത്തനാര്‍ എന്ന സിനിമയ്ക്ക് വേണ്ടി മറ്റ് സിനിമകള്‍ ഒഴിവാക്കിയതിനെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും പുതിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

മൂന്നര വര്‍ഷം കത്തനാര്‍ എന്ന സിനിമയ്ക്ക് വേണ്ടി മാത്രം മാറ്റി വെച്ചതിനെക്കുറിച്ചും ജയസൂര്യ സംസാരിച്ചു. മൂന്നര വര്‍ഷം വേറെ പടമൊന്നും ചെയ്തില്ല. വേറെ സിനിമകളുടെ ഓഫര്‍ വരുന്നുണ്ടായിരുന്നു. കത്തനാര്‍ കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചു. അതെന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഇന്റര്‍വ്യൂയോ കാര്യങ്ങളോ കൊടുക്കാന്‍ വിശേഷങ്ങളില്ലായിരുന്നെന്നും ജയസൂര്യ പറഞ്ഞു. എഫ്ടിക്യു വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

മക്കള്‍ ഇപ്പോള്‍ സുഹൃത്തുക്കളെ പോലെയായി. എല്ലാ കാര്യങ്ങളും അവരോട് പറയാം. ഇപ്പോള്‍ സിനിമയെക്കുറിച്ച് ആധികാരികമായി അവളോട് പറയാം. അച്ഛന്‍ ചെയ്യരുതായിരുന്നു, ബോറായി എന്ന് മക്കള്‍ പറഞ്ഞ സിനിമകളുണ്ട്. അത് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ ചെന്ന് പെടുമ്പോഴാണ് മനസിലാകുന്നത്. ഇവര്‍ കഥ വന്ന് പറയുമ്പോള്‍ ഭയങ്കര കാര്യമായി തോന്നും. പക്ഷെ ഇയാളുടെ ഉള്ളില്‍ എത്ര മാത്രം സിനിമയുണ്ടെന്നതില്‍ ചെറിയൊരു ബോധം വെച്ചാണ് നമ്മള്‍ ചെല്ലുന്നത്. അവിടെ ചെന്നാല്‍ തോണ്ടിയാലേ ആക്ഷന്‍ പറയാന്‍ പറ്റൂ, തോണ്ടിയാലേ കട്ട് പറയാന്‍ പറ്റൂ എന്ന അവസ്ഥ വരും. ആ പടത്തിന്റെ ബിസിനസ് മുഴുവന്‍ നടക്കുന്നത് ആക്ടറുടെ പേരിലായിരിക്കും. അവിടെ നമ്മള്‍ ഭയങ്കരമായി വിഷമിച്ച് പോകും.

എനിക്ക് ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാനും ഒരുപാട് പേരില്ല. കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമില്ല. എനിക്ക് ഫാമിലി മാത്രമേയുള്ളൂ. വേറെ ഫ്രണ്ട്‌സില്ല. ആദ്യമൊക്കെ ഫ്രണ്ട്‌സില്ലാത്തത് കുറവായി തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അത് മറ്റുള്ളവരുടെ കണ്ണില്‍ കുറവായിരിക്കാം. പക്ഷെ എനിക്ക് ഞാനായിട്ട് ഇരിക്കാന്‍ പറ്റുന്നത് എന്റെ കംഫര്‍ട്ട് സ്‌പേസിലാണ്. അതെനിക്ക് എന്റെ ഫാമിലിയാണ്. ഞാന്‍ അക്കാര്യത്തില്‍ ഭയങ്കര ഹാപ്പിയാണ്. സുജീഷ് എന്നൊരു സുഹൃത്ത് എനിക്കുണ്ട്. നഴ്‌സറി തൊട്ട് ഒരുമിച്ച് പഠിച്ചതാണ്. ഞാനെന്താണെന്ന് അവനും അവനെന്താണെന്ന് എനിക്കും അറിയാം. ആ രണ്ട് സ്‌പേസിലാണ് ഞാനെപ്പോഴും കംഫര്‍ട്ടബിള്‍ ആകുന്നത്. പണ്ടത്തെ തമാശകള്‍ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ പറയേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് കാലത്തിന്റെ മാറ്റമാണ്. ഈ കാലഘട്ടത്തില്‍ ആ തമാശ പറയില്ല. ചില സിനിമകള്‍ കാണുമ്പോള്‍ അങ്ങനെ തോന്നും. ഒരാളെ ബോഡി ഷെയിം ചെയ്യുന്നതും മറ്റും. ഈ കാലഘട്ടത്തില്‍ ഒരിക്കലും പറ്റില്ല. ആ ശബ്ദമുയര്‍ത്തല്‍ നന്നായി. അവരുടെ ഫീലിം?ഗ്‌സ് മനസിലായി. അങ്ങനെ തമാശകള്‍ വേണ്ട എന്നെയുള്ളൂയെന്നും ജയസൂര്യ പറയുന്നു. സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുന്ന ജയസൂര്യയുടെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Continue Reading
To Top