Connect with us

Screenima

Rekha Satheesh

latest news

ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ്, രേഖ രതീഷ്

സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് രേഖ രതീഷ്. ശ്രദ്ധേയമായി നിരവധി സീരിയലുകളുടെ ഭാ?ഗമാകാന്‍ രേഖ രതീഷിന് സാധിച്ചു. സിനിമകളില്‍ സീരിയല്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ രേഖ രതീഷ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ ആയത് കൊണ്ടാണ് സിനിമകളില്‍ അവസരം ലഭിക്കാത്തത്. സ്റ്റാര്‍ഡത്തില്‍ നിന്ന ആര്‍ട്ടിസ്റ്റുകള്‍ സീരിയലില്‍ നിന്ന് വന്നവരാണ്. അവരുടെ അഭിനയം നാടകമാണോ. ഇന്റര്‍വ്യൂ ചെയ്യുന്ന ക്യാമറയ്ക്കും സീരയലിലെ ക്യാമറയ്ക്കും സിനിമയിലെ ക്യാമറയ്ക്കുമെല്ലാം ലെന്‍സല്ലേ. ഇവിടെ എന്താണ് മാറ്റം വരുത്തി ചെയ്യാന്‍ പറ്റുക. നീ പോടാ എന്ന് ഏത് ക്യാമറയില്‍ പറഞ്ഞാലും വ്യത്യാസമില്ല. കാഴ്ചപ്പാടുകള്‍ മാത്രമാണ് ഇവിടത്തെ വിഷയം. സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ പരിചിതമായ മുഖമാണെന്ന ലേബല്‍ ഇട്ട് വെച്ചിരിക്കുകയാണ്. നിങ്ങള്‍ ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം കൊട്. അവര്‍ പോയി ചെയ്തിട്ട് ഓക്കെ അല്ലെങ്കില്‍ ശരി.

അങ്ങനെയൊരു അവസരം ആര്‍ക്കും കൊടുക്കുന്നില്ലല്ലോ. സിനിമാ രം?ഗത്തുള്ളവരെ മാത്രമേ സിനിമകളിലേക്ക് വിളിക്കൂ. സീരിയല്‍ രം?ഗത്തുള്ളവരെ ഒട്ടും തന്നെ പരി?ഗണിക്കുന്നില്ല. എന്നെ വിളിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഇതെന്റെ ജോലിയാണ് അത് ഞാന്‍ ചെയ്യുന്നു. ഇന്ന് ഞാനിത് സ്‌നേഹിച്ച് തുടങ്ങി. മോനുണ്ടായ ശേഷമാണ് അത് ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മകനെ വളര്‍ത്തണം. അതാണ് എന്റെ ഫോക്കസ്. അതിന് ഈ ജോലിയാണ് വരുമാന മാര്‍?ഗം. അങ്ങനെയാണ് ഞാന്‍ കണ്ടത്. ചെയ്യുമ്പോള്‍ വൃത്തിക്ക് ചെയ്യുകയെന്ന് മാത്രമെന്നും രേഖ രതീഷ് പറയുന്നു.

സീരിയലുകള്‍ക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും രേഖ രതീഷ് സംസാരിച്ചു. കുറ്റപ്പെടുത്തുന്നവരോട് ഒന്നും പറയാനില്ല. ഇത് ഞങ്ങള്‍ കുറച്ച് മനുഷ്യരുടെ വയറ്റിപ്പിഴപ്പാണ്. അതിനെ നിസാരമായി പറയാന്‍ ഒരു സെക്കന്റ് മതി. ഇത്രയും വലിയ ക്രൂ ഇത്രയും എഫര്‍ട്ട് എടുത്ത് ഇത് നിങ്ങളുടെ മുന്നിലെത്തിക്കുമ്പോള്‍ നിങ്ങളുടെ ചെറിയ കമന്റ് എത്രത്തോളം വിഷമിപ്പിക്കുമെന്ന് മനസിലാക്കുക. മനുഷ്യത്വപരമായി ചിന്തിക്കുക. എല്ലാവരും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരാണ്. നിങ്ങള്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുക. നിങ്ങളേക്കാള്‍ സപ്പോര്‍ട്ട് തരാന്‍ ഞങ്ങള്‍ക്ക് വേറെ ആരും ഇല്ല. നിങ്ങള്‍ ഉണ്ടെങ്കിലേ ഞങ്ങള്‍ ഉള്ളൂ. ഞങ്ങളെ ഭയങ്കരമായി പൊക്കിപ്പറയേണ്ട. ഞങ്ങളെ നീചമായി പറയാതിരിക്കുക. ഞങ്ങള്‍ക്ക് നിങ്ങളേയുള്ളൂ. നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുക. ഏത് ആര്‍ട്ടിസ്റ്റിന്റെയും ബലം പ്രേക്ഷകരാണ്. നിങ്ങളില്ലെങ്കില്‍ ഞങ്ങളില്ലെന്നും രേഖ രതീഷ് പറഞ്ഞു. സീ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. കഴിഞ്ഞ ഒരു വര്‍ഷമായി രേഖയെ സീരിയലുകളില്‍ കണ്ടിരുന്നില്ല. കണ്‍മഷി എന്ന സീ കേരളത്തിലെ പുതിയ സീരിയലിലൂടെ തിരിച്ച് വരവ് നടത്തുകയാണ് രേഖയിപ്പോള്‍. പണത്തിന്റെ വില തിരിച്ചറിഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. പ്രൊജക്ട് ഒന്നും ഇല്ലാതെ വീട്ടിലിരിക്കുകയായിരുന്നു എന്നും രേഖ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Continue Reading
To Top