Connect with us

Screenima

latest news

ബിക്കിനി ഇടില്ലെന്ന് ശപഥം എടുത്തിരുന്നു; അനുപമ

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഡിസ്‌കോ. ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറാന്‍, ഫെമിന ജോര്‍ജ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന സിനിമയുടെ സംവിധാനം ഉല്ലാസ് ചെമ്പന്‍ ആണ്. ചിത്രത്തിന്റെ ടീസറും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഡിസ്‌കോയുടെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ ചര്‍ച്ചയായി മാറിയത് നടി ഗായത്രി സുരേഷായിരുന്നു. ടീസറിലെ ഗായത്രിയുടെ ബിക്കിനി ലുക്ക് വൈറലായി മാറിയിരുന്നു. ഗായത്രിയുടെ ഇതുവരെ കാണാത്ത ലുക്ക് ആരാധകര്‍ ആഘോഷമാക്കി മാറ്റി. മുമ്പൊരിക്കല്‍ ബിക്കിനി ധരിക്കില്ലെന്ന് ഗായത്രി പറഞ്ഞതും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു.

ഇപ്പോഴിതാ ഡിസ്‌കോയിലെ തന്റെ ബിക്കിനി ലുക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി സുരേഷ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം പങ്കെടുത്ത പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഗായത്രി ഡിസ്‌കോയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്.

ഞാന്‍ കുറേ നാളായി മാനിഫെസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യാന്‍ പറ്റണേ, നല്ലൊരു സംവിധായകന്റേയും സ്റ്റാര്‍ കാസ്റ്റിന്റേയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റണേ എന്ന്. അങ്ങനെയിരിക്കെയാണ് ഉല്ലാസേട്ടന്‍ വന്ന് ഈ കഥ പറയുന്നത്. എനിക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. കുറച്ച് വ്യത്യസ്തമാണ്, ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരിക്കുമെന്ന് എനിക്ക് ഉറപ്പു തന്നിരുന്നു” എന്നാണ് ഗായത്രി പറഞ്ഞത്.

Continue Reading
To Top