Connect with us

Screenima

latest news

നിഗൂഢതകൾ അഴിച്ചെടുക്കാൻ അവർ ഒടിടിയിലേക്ക്; ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ സൺ നെക്സ്റ്റിൽ സ്ട്രീമിംഗ് ആരംഭിച്ചു

എം.എ. നിഷാദ് രചനയും സംവിധാനവും നിർവ്വഹിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിൽസ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയതിന് ശേഷമാണ് ചിത്രം ഇപ്പോൾ ഒടിടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഒരു യഥാർത്ഥ കേസ് ഡയറിയെ ആസ്പദമാക്കി ഒരുക്കിയ ഈ സസ്പെൻസ് ത്രില്ലറിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് അണിനിരക്കുന്നത്. സ്വാസിക, നിഖില വിമൽ, അനുസിത്താര തുടങ്ങിയ പ്രമുഖ നടിമാർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കൊലപാതകത്തിന്റെ നിഗൂഢതകൾ ചുരുളഴിക്കുന്ന പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.


കെ.വി. അബ്ദുൽ നാസർ നിർമ്മിച്ച ഈ ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ദുരൂഹതകളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ഡ്രാമ കാണാൻ ആഗ്രഹിക്കുന്ന ഒടിടി പ്രേക്ഷകർക്ക് സൺ നെക്സ്റ്റിലൂടെ ഇപ്പോൾ ഈ ചിത്രം ആസ്വദിക്കാവുന്നതാണ്.

Continue Reading
To Top