latest news
ജയിലര് 2 ഫസ്റ്റ് ഷോ കാണാന് ധനുഷ്,
നടന് രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും രജനികാന്തിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ധനുഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്. തന്റെ തങ്കപ്പയ്യന് ആണ് ധനുഷെന്ന് രജനികാന്തും പൊതുവേദിയില് പറഞ്ഞിട്ടുണ്ട്. രജനികാന്തിന്റെ ‘ജയിലര് 2’ വിന്റെ എഫ്ഡിഎഫ്എസ് കാണാനെത്തിയ ധനുഷിന്റെ വിഡിയോയാണ് വൈറലാകുന്നത്.
ചെന്നൈയിലെ രോഹിണി തിയറ്ററിലാണ് ധനുഷ് എത്തിയത്. എന്നാല് മാധ്യമങ്ങളോട് പ്രതികരിക്കാന് നടന് തയ്യാറായില്ല. രജനികാന്തിന്റെ മകളും ധനുഷിന്റെ മുന്ഭാര്യയുമായ ഐശ്വര്യയും ജയിലര് 2 കാണാനെത്തിയിരുന്നു. ഇവരുടെ മക്കളായ യാത്രയും ലിം?ഗയും ഐശ്വര്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം ഇരുവരും വീണ്ടും ഒന്നിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്. ‘തീര്ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ജയിലര് 2. ബ്ലോക്ബസ്റ്റര്. ഓരോ ‘തലൈവര്’ ആരാധകനും ഇതൊരു വിരുന്നാണ്’.- എന്നാണ് ചിത്രം കണ്ടതിന് പിന്നാലെ ധനുഷ് എക്സില് കുറിച്ചത്.
2022 ലാണ് ധനുഷും ഐശ്വര്യയും വിവാഹമോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത്. 18 വര്ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്പിരിഞ്ഞത്. 6 മാസം നീണ്ട പ്രണയത്തിനൊടുവില് 2004 നവംബര് 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം.
