Connect with us

Screenima

latest news

വിവാഹം വേണ്ടെന്ന് തീരുമാനിച്ചത് ഞാന്‍ തന്നെ; സല്‍മാന്‍ ഖാന്‍

വിവാഹം കഴിക്കാത്തതിന്റെ പേരില്‍ മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്‍ ഒരുനാള്‍ തന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്നും തുറന്നുപറഞ്ഞ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. വിവാഹം വേണ്ടെന്ന തീരുമാനമെടുത്തത് താന്‍ തന്നെയാണെന്നും അതില്‍ തനിക്ക് പരാതിയില്ലെന്നും താരം വ്യക്തമാക്കി. കരണ്‍ ജോഹറിന്റെ ജനപ്രിയ ചാറ്റ് ഷോയായ ‘കോഫി വിത്ത് കരണ്‍’ പുതിയ പതിപ്പിലാണ് സല്‍മാന്‍ ഖാന്‍ വ്യക്തിജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്.

വ്യക്തിജീവിതം പൊതുവേദികളില്‍ ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലാത്തതിന്റെ കാരണവും താരം വിശദീകരിച്ചു. പ്രണയബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍, തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ തീരുമാനിച്ചത് കൗമാരകാലത്താണെന്നും അതിന് പിതാവ് സലിം ഖാന്റെ ഉപദേശം സ്വാധീനിച്ചിട്ടുണ്ടെന്നും സല്‍മാന്‍ പറഞ്ഞു.

വിവാഹത്തെക്കുറിച്ച് കരണ്‍ ജോഹര്‍ ചോദിച്ചപ്പോള്‍ താന്‍ സന്തോഷവാനാണെന്നായിരുന്നു സല്‍മാന്റെ മറുപടി. ഇതോടെ, ‘കോഫി വിത്ത് കരണ്‍’ നാലാം സീസണില്‍ താരം നടത്തിയ ‘ഐ ആം എ വിര്‍ജിന്‍’ എന്ന പ്രസ്താവന കരണ്‍ വീണ്ടും ഓര്‍മിപ്പിച്ചു. അന്ന് സല്‍മാന്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു.

ആ പ്രസ്താവനയ്ക്ക് പിന്നിലെ കാരണം ഇത്തവണ താരം വിശദീകരിച്ചു. തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കാനുള്ള ഒരു മാര്‍ഗമായിരുന്നു ആ മറുപടിയെന്ന് സല്‍മാന്‍ പറഞ്ഞു.

”നിങ്ങള്‍ ഒരാളുമായി പ്രണയത്തിലാണെന്ന് പറയുകയും ആ വ്യക്തിയുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വരികയും ചെയ്യും. എന്നാല്‍, ഒടുവില്‍ ആ വ്യക്തി തന്നെയാണോ ജീവിതപങ്കാളിയാകുക എന്ന് ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ ആ വ്യക്തി മറ്റൊരാളെ വിവാഹം കഴിച്ചെന്നും വരാം,” എന്നായിരുന്നു സല്‍മാന്റെ വിശദീകരണം.

Continue Reading
To Top