Connect with us

Screenima

latest news

400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക

താരദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘രണബാലി’. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലാണിപ്പോള്‍ ഇരുവരും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി 400 കുടുംബങ്ങളെ ദത്തെടുത്തിരിക്കുകയാണ് നടി. ഒരു വര്‍ഷത്തേക്ക് കുടുംബങ്ങള്‍ക്ക് സൗജന്യമായി പലചരക്ക് സാധനങ്ങള്‍ നല്‍കുമെന്ന് നടി പ്രഖ്യാപിച്ചു.

മൂന്നു മാസം വീതമുള്ള ഘട്ടങ്ങളായാണ് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുക. പ്രൊജക്ട് അന്നപൂര്‍ണ എന്ന പേരിലാണിത്. മറ്റുള്ളവര്‍ക്കും ചെറിയ രീതിയിലെങ്കിലും സഹായങ്ങള്‍ ചെയ്യാനുള്ള പ്രേരണയാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് നടി വ്യക്തമാക്കി. ‘രണബാലി’യിലെ ജയമ്മ എന്ന കഥാപാത്രത്തിന് തന്റെ യഥാര്‍ഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്നും രശ്മിക പറഞ്ഞു.

മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് അതിലൊന്ന്. മുന്‍പ് ഇത്തരം സഹായങ്ങള്‍ ചെയ്യുമ്പോള്‍ സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന ചിന്തയിലാണ് ഇത്തവണ പരസ്യമാക്കാന്‍ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി.

400 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. ഇതിലൂടെ പലചരക്ക് സാധനങ്ങള്‍ക്കായി ചെലവഴിക്കേണ്ട തുക ലാഭിക്കാനും അത് കുടുംബങ്ങളുടെ മറ്റ് ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കുമെന്ന് കരുതുന്നതായി നടി പറഞ്ഞു. പലചരക്ക് സാധനങ്ങളുടെ പട്ടികയും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Continue Reading
To Top