Connect with us

Screenima

latest news

വേദനിപ്പിക്കുന്ന ഒരു കഴിഞ്ഞ കാലമുള്ള വ്യക്തിയെ കല്യാണം കഴിച്ച് ജീവിക്കുക എളുപ്പമുള്ള ഒന്നല്ല; ഡിവൈന്‍!

സോഷ്യല്‍ മീഡിയയിലൂടെയും ഫാമിലി വ്‌ലോഗുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ഡിവൈന്‍ ക്ലാര. നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുടെ ഭാര്യ എന്ന നിലയിലാണ് ആദ്യം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സ്വന്തം കുടുംബവിശേഷങ്ങളും ജീവിതാനുഭവങ്ങളും പങ്കുവെക്കുന്ന വ്‌ലോഗുകളിലൂടെ ഡിവൈന്‍ സ്വന്തമായൊരു ആരാധകവൃന്ദം നേടിയെടുക്കുകയായിരുന്നു.

ഡോണ്‍ ടോണി ആദ്യം വിവാഹം ചെയ്തത് നടി മേഘ്‌ന വിന്‍സെന്റിനെ ആയിരുന്നു. ആ ബന്ധം അവസാനിച്ചതിന് ശേഷമാണ് ഡിവൈന്‍ ഡോണിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ഡിവൈനും ഡോണും അറേഞ്ച്ഡ് മാരേജിലൂടെയാണ് ഒന്നിച്ചത്. ആദ്യം രജിസ്റ്റര്‍ മാരേജ് നടത്തിയ ഇവര്‍ക്ക് പള്ളിയില്‍ വിവാഹം നടത്താന്‍ പിന്നീട് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു.

ഏകദേശം നാലര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2024ല്‍ പള്ളിയില്‍ വെച്ച് വിവാഹച്ചടങ്ങും നടത്തി. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകന്‍ തോമുവിനും ഇളയ മകനുമൊപ്പമുള്ള കുടുംബവിശേഷങ്ങളും കുട്ടികളുടെ വളര്‍ച്ചയുമെല്ലാം ഡിവൈന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറെ നാളുകളായി സ്ഥിരം കേള്‍ക്കുന്ന ഒരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍. വിവാഹമോചിതനായ ഒരു വ്യക്തിയെ കല്യാണം കഴിച്ച് അയാള്‍ക്കൊപ്പം പുതിയൊരു കുടുംബ ജീവിതം നയിച്ച് മുന്നോട്ട് പോവുക എന്നത് എളുപ്പമല്ലെന്നും നല്ല ക്ഷമ വേണമെന്നും ഡിവൈന്‍ പറഞ്ഞു. എന്നോട് എപ്പോഴും ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ഒരു പെയിന്‍ഫുള്‍ പാസ്റ്റുള്ള ആളുടെ ജീവിതത്തിലേക്ക് പോകുമ്പോള്‍ നമ്മള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെയാണ് തരണം ചെയ്യുകയെന്ന്.

സത്യം പറഞ്ഞാല്‍ ഒരു പാസ്റ്റ് ലൈഫ് ഉള്ള ആളെ കല്യാണം കഴിക്കുന്നത് തന്നെ അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മള്‍ അയാളുടെ പ്രസന്റിലേക്കാണ് പോവുന്നത് എങ്കില്‍ പോലും കഴിഞ്ഞ ജീവിതത്തിലെ ചില ഭാഗങ്ങള്‍ എന്തായാലും അവിടെ ഉണ്ടാവും. നമ്മള്‍ ഓടിപ്പോയ ഉടനെ അതൊന്നും മാറ്റാനും മറക്കാനും ഒരിക്കലും പറ്റില്ല. നമ്മള്‍ ഒരാളെ സ്നേഹിച്ച് കഴിഞ്ഞാല്‍ അയാളുടെ ജീവിതത്തിലെ എല്ലാ മുറിവുകളും മാറും എന്ന് എല്ലാവര്‍ക്കും ഒരു ധാരണയുണ്ടാവും അത് അങ്ങനെ മാറില്ല എന്നതാണ് ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം. ചില കാര്യങ്ങള്‍ മനസിലാക്കാന്‍ നമുക്ക് സമയം വേണം, നല്ല ക്ഷമ വേണം. ചില സമയങ്ങളില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന സ്നേഹം പോലും അവര്‍ക്ക് പ്രകടിപ്പിക്കാന്‍ പറ്റുന്നുണ്ടാവില്ല. എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയിട്ടുള്ള കാര്യമാണത്.

പക്ഷെ അതിന്റെ പേരില്‍ നമ്മുടെ ഫീലിങ്സ് എല്ലാം ഉള്ളിലൊതുക്കി ജീവിക്കണം എന്ന് ഞാന്‍ പറയില്ല. അയാളുടെ കഴിഞ്ഞ ജീവിതത്തെ ബഹുമാനിക്കുക, പരസ്പരം മനസിലാക്കാന്‍ ശ്രമിക്കുക. അതിനൊപ്പം നമ്മുടെ സന്തോഷത്തിനും വാല്യു നല്‍കാന്‍ കഴിയണം. പരസ്പരം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതിനെക്കാള്‍ പരസ്പരം മനസിലാക്കി ജീവിക്കുന്നതാണ് ഒരു ദാമ്പത്യ ജീവിതത്തില്‍ അത്യാവശ്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുപോലെ ഇനി തൊട്ട് ഇത്തരത്തിലുള്ള ടോക്‌സ് വീഡിയോയാക്കി ഇടാമെന്ന് തീരുമാനിച്ചിട്ടുണ്ട്. അത് എത്രത്തോളം ഭം?ഗിയില്‍ നിങ്ങള്‍ എടുക്കുമെന്ന് എനിക്ക് അറിയില്ല. ആറ് വര്‍ഷമായി ഞാന്‍ കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ക്ക് കിട്ടിയെന്ന് ഞാന്‍ കരുതുന്നു എന്നും ഡിവൈന്‍ പറഞ്ഞു.

Continue Reading
To Top