Connect with us

Screenima

latest news

അന്ന’ സിനിമയുടെ കഥ പോലും അറിയില്ല; അരവിന്ദ് സ്വാമി

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ‘യവനകഥയില്‍ നിന്നുവന്ന…’ എന്ന ഗാനം ഇപ്പോള്‍ ഏറെ തരംഗമാവുകയാണ്. ജോഷി സംവിധാനം ചെയ്യാനിരുന്ന ‘അന്ന’ എന്ന സിനിമയിലെ ഗാനമാണിത്. അരവിന്ദ് സ്വാമിയായിരുന്നു നായകന്‍. എന്നാല്‍ ആ സിനിമ പിന്നീട് ഉപേക്ഷിച്ചു. ഇപ്പോഴിതാ, താന്‍ അങ്ങനെയൊരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അരവിന്ദ് സ്വാമി. ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ട്രൂലി റാം എന്ന പോഡ്കാസ്റ്റ് ഷോയില്‍ പങ്കെടുക്കവേയാണ് അന്ന എന്ന ചിത്രത്തെക്കുറിച്ച് അരവിന്ദ് സ്വാമിയുടെ വെളിപ്പെടുത്തല്‍.

‘യഥാര്‍ഥത്തില്‍ ആ പേരിലുള്ള ഒരു സിനിമ ഞാന്‍ ചെയ്യാമെന്ന് ഏറ്റിരുന്നില്ല. എന്തോ ഒരു കമ്മ്യൂണിക്കേഷന്‍ പ്രശ്‌നം അക്കാലത്ത് നടന്നിരുന്നു. എന്റെ പേരില്‍ ആരാണ് ആ സിനിമയുടെ അണിയറപ്രവര്‍ത്തകരെ ബന്ധപ്പെട്ടതെന്ന് അറിയില്ല. ഞാന്‍ ആ സിനിമയുടെ കഥ കേട്ടിട്ടില്ല. എനിക്ക് ആ സിനിമയുമായി യാതൊന്നും അറിയില്ല. ആ സമയത്ത് ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ പുതിയ ആളായിരുന്നു.

അന്ന എന്ന സിനിമ ഞാന്‍ ചെയ്യുമെന്ന് പറഞ്ഞ് ആരാണ് അവരോട് സംസാരിച്ചതെന്ന് അറിയില്ല. ഞാന്‍ ആ സിനിമ ചെയ്യുമെന്ന് അവര്‍ സ്വയം കരുതിയതാണോയെന്നും അറിയില്ല. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടേയില്ല.’ അരവിന്ദ് സ്വാമി പറഞ്ഞു. യവനകഥയില്‍ നിന്നുവന്ന എന്ന ഗാനം വലിയ ഹിറ്റാണല്ലോ എന്ന് പറഞ്ഞപ്പോള്‍ താന്‍ അങ്ങനെ കേട്ടു എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ മറുപടി.

Continue Reading
To Top