Connect with us

Screenima

latest news

പ്രണയതകര്‍ച്ചയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലാണ് സിനിമ ചെയ്തത്; ജേസണ്‍

സിഗ്മ’ എന്ന ചിത്രത്തിന്റെ സംവിധായകനും തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ മകനുമായ ജേസണ്‍ സഞ്ജയ് ആദ്യമായാണ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത്. തനിക്ക് ഒരേയൊരു പ്രണയബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും, കോളേജില്‍ വെച്ചുണ്ടായ ആ ഒന്നര വര്‍ഷത്തെ ബന്ധം പരസ്പര സമ്മതത്തോടെയാണ് അവസാനിപ്പിച്ചതെന്നും ജേസണ്‍ വെളിപ്പെടുത്തി. ഈ പ്രണയതകര്‍ച്ചയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലാണ് താന്‍ പൂര്‍ണ്ണമായും ‘സിഗ്മ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ജേസണ്‍ പറഞ്ഞു.

വിദേശത്ത് ഫിലിം മേക്കിങ് പഠിക്കുന്ന കാലത്താണ് തനിക്ക് ആ പ്രണയബന്ധം ഉണ്ടായതെന്ന് വിജെ സിദ്ധുവുമായുള്ള അഭിമുഖത്തില്‍ ജേസണ്‍ പറഞ്ഞു. ‘ജീവിതത്തില്‍ ഒരേയൊരു പ്രണയബന്ധം മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ. കോളേജില്‍ പഠിക്കുന്ന കാലത്ത്, വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. ഞങ്ങള്‍ ഏകദേശം ഒന്നര വര്‍ഷത്തോളം പരസ്പരം ആഴത്തില്‍ സ്‌നേഹിച്ചു. എന്നാല്‍ അതൊരു പരസ്പര ധാരണയോടെയുള്ള ബ്രേക്കപ്പിലാണ് അവസാനിച്ചത്. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ വിശദമായി സംസാരിച്ച ശേഷമാണ് ആ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.’

‘ആ വേര്‍പിരിയലിന്റെ നാളുകളില്‍ ഞാന്‍ യുവന്‍ ശങ്കര്‍ രാജയുടെ പ്രണയഗാനങ്ങളെല്ലാം നിരന്തരം കേള്‍ക്കുമായിരുന്നു. അതൊരു വലിയ ആശ്വാസമായിരുന്നു.’

വേര്‍പിരിയലിന് ശേഷം ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിന്ന് താന്‍ ബോധപൂര്‍വ്വം അകലം പാലിച്ചതായും ജേസണ്‍ വ്യക്തമാക്കി. ‘ബ്രേക്കപ്പിന് ശേഷം സ്റ്റോറികള്‍ പോസ്റ്റ് ചെയ്യാനോ ശ്രദ്ധ പിടിച്ചുപറ്റാനോ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്ത് വീണ്ടും പരസ്പരം ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ആ തളര്‍ച്ചയില്‍ നിന്ന് നമുക്ക് ഒരിക്കലും പുറത്തുകടക്കാന്‍ കഴിയില്ല. അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും കൃത്യമായ ഒരു അകലം പാലിച്ചു. ജീവിതത്തില്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹമില്ലാത്ത കാര്യങ്ങളില്‍ വീണുപോകാതിരിക്കാന്‍ ഞാന്‍ എപ്പോഴും എന്നെത്തന്നെ നിയന്ത്രിക്കാറുണ്ട്.’

ആ അധ്യായം പൂര്‍ണ്ണമായും കടന്നുപോയെന്നും ഇപ്പോള്‍ താന്‍ സമാധാനത്തിലാണെന്നും ജേസണ്‍ പറഞ്ഞു.

Continue Reading
To Top