Connect with us

Screenima

latest news

തനിക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍; തുറന്ന് പറഞ്ഞ് അനുപമ

അനുപമ പരമേശ്വരന്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ്. തന്റ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലുമാണിപ്പോള്‍ നടി. ഇന്നും വിമര്‍ശനങ്ങളോ സൈബര്‍ അറ്റാക്കകുകളോ തന്നെ ബാധിക്കുന്നില്ല എന്ന് അനുപമ പരമേശ്വരന്‍ പറയുന്നു. ആദ്യ സിനിമ മുതല്‍ അത്തരം സൈബര്‍ അറ്റാക്കുകളില്‍ നിന്ന് ഡിറ്റാച്ച് ആവാനുള്ള പ്രാക്ടീസ് തനിക്ക് കിട്ടിയിരുന്നു എന്നാണ് തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞത്.

പ്രേമം എന്ന സിനിമ എന്നെ സംബന്ധിച്ച് ലൈഫ് ചേഞ്ചിങ് തന്നെയാണ്. പക്ഷേ അത് പോലെ തന്നെ ഒരുപാട് സൈബര്‍ അറ്റാക്കും എനിക്കന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. വാസ്തവത്തില്‍ സൈബര്‍ അറ്റാക്കുകള്‍ ഒക്കെ തുടങ്ങുന്നതിന്റെ തുടക്ക കാലമായിരുന്നു അത്- അനുപമ പരമേശ്വരന്‍ പറഞ്ഞു തുടങ്ങി.

സിനിമയുടേതായി ആദ്യം പുറത്തിറങ്ങിയത് പാട്ട് ആയിരുന്നു, അതിന് ശേഷം എല്ലായിടത്തും പോസ്റ്ററുകള്‍ വന്നു. പോസ്റ്ററിലും പാട്ടിലും എല്ലാം എന്റെ മുഖമായിരുന്നു. എല്ലാവരും എന്നെയാണ് തിരിച്ചറിയാന്‍ തുടങ്ങിയതും. സിനിമ റിലീസ് ആയതിന് ശേഷം സായി പല്ലവിയായി താരം. അതോടെ എനിക്ക് നേരെ ട്രോളിങും ഉണ്ടായി.

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത് സായി പല്ലവി, അത് കഴിഞ്ഞ് മഡോണ സെബാസ്റ്റിന്‍. ആകപ്പാടെ അഞ്ച് മിനിറ്റേ ഞാന്‍ സ്‌ക്രീനില്‍ വരുന്നുള്ളൂ, അത് ഒരു പാട്ടാണ്. പിന്നെയുള്ളത് ഏതാനും രംഗങ്ങളാണ്. സായി പല്ലവിയ്ക്കും മഡോണയ്ക്കും ഇല്ലാത്ത അഹങ്കാരമാണല്ലോ വന്ന് പോകുന്ന ഇവള്‍ക്ക് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയതാമ് സൈബര്‍ അറ്റാക്ക്, അതോടെ തീര്‍ന്നു.

ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അത് വലിയ കാര്യമൊന്നും ആയിരിക്കില്ല, പക്ഷേ ഒരു പതിനെട്ടു കാരിക്ക് അത് ഹാന്റില്‍ ചെയ്യാന്‍ പറ്റാത്ത അത്രയും വലുതായിരുന്നു. എന്താണ് എന്ന് അറിയില്ലായിരുന്നു. പക്ഷേ അതിലൂടെ അത്തരം സൈബര്‍ അറ്റാക്കകുകളില്‍ നിന്ന് വിട്ടു നില്‍ക്കാനും എന്നെ ബാധിക്കാതെ ഒഴിവാക്കാനും സാധിച്ചു. ആ സിനിമ മുതല്‍ പിന്നീടുള്ള എല്ലാ സിനിമകള്‍ക്കും എനിക്ക് സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ എനിക്ക് എക്സ്പീരിയന്‍സ് തന്നു. പതിയെ പതിയെ ആ അനുഭവങ്ങളിലൂടെ എനിക്ക് എല്ലാത്തില്‍ നിന്നും ഡിറ്റാച്ച് ആവാന്‍ സാധിച്ചു. ഇപ്പോള്‍ ജീവിതം ഈ സ്റ്റേജില്‍ വന്ന് നില്‍ക്കുമ്പോള്‍ ജയമോ പരാജയമോ രണ്ടും എനിക്ക് ഒരേ ഫീലാണ് തരുന്നത്. എന്നെ അത് ബാധിക്കുന്നില്ല എന്നാണ് അനുപമ പരമേശ്വരന്‍ പറഞ്ഞത്

Continue Reading
To Top