Gossips
നവരാത്രി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ആര്യ ബാബു; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു
Published on
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടി ആര്യ ബാബു പുറത്തുവിട്ട പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മാധ്യമശ്രദ്ധ നേടുന്നു. സ്വന്തം വസ്ത്രവ്യാപാര സംരംഭമായ കാഞ്ചീവരം ഡോട്ട് ഇൻ എന്ന ബ്രാൻഡിന്റെ പ്രചാരണാർത്ഥമാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
പ്രശസ്ത ഫോട്ടോഗ്രാഫി ടീമായ പ്ലാൻ ബി ആക്ഷൻസ് പകർത്തിയ ചിത്രങ്ങളിൽ അതീവ സുന്ദരിയാണ് താരം.
വിവിധ ടെലിവിഷൻ പരിപാടികളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതയായ ആര്യ, അഭിനയത്തിന് പുറമെ നിലവിൽ ബിസിനസ്സ് രംഗത്തും ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തുകയാണ്.
