മലയാള ചലച്ചിത്ര ലോകത്തിന്റെ കുലപതിയായ പ്രിയനടൻ മധുവിന് ഇന്ന് 93-ാം ജന്മദിനം. വാർദ്ധക്യസഹജമായ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയായ ‘ശിവഭവനിൽ’ വെച്ചാണ് ഇത്തവണയും ജന്മദിന ചടങ്ങുകൾ നടന്നത്. ഭാര്യയുടെ വിയോഗത്തിന് ശേഷം വലിയ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന മധുവിന്, മകൾ ഉമയുടെ നേതൃത്വത്തിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്ത ലളിതമായ പിറന്നാൾ സദ്യയും ക്ഷേത്രങ്ങളിലെ പ്രത്യേക വഴിപാടുകളുമാണ് ഒരുക്കിയിരുന്നത്.
മധുവിൻ്റെ ഈ സവിശേഷ ജന്മദിനത്തിൽ അദ്ദേഹത്തിന് സർപ്രൈസ് ഒരുക്കിക്കൊണ്ട് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഭാര്യ രാധികയ്ക്കൊപ്പം തിരുവനന്തപുരത്തെ വസതിയിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചു. ഏറെ നാളുകൾക്ക് ശേഷമുള്ള ഈ സമാഗമം ഇരു കുടുംബങ്ങൾക്കും വലിയൊരു സന്തോഷ നിമിഷമായി മാറി. മധുവിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനും പഴയകാല ഓർമ്മകൾ പുതുക്കാനും സാധിച്ചത് വലിയൊരു അനുഗ്രഹമായി കരുതുന്നുവെന്ന് സുരേഷ് ഗോപി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
മലയാള സിനിമയുടെ വഴിവിളക്കായ മധു സാറിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്ന് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
തമിഴ് സൂപ്പർതാരം വിജയ്യുടെ മകൻ ജേസൺ സഞ്ജയ്…
തുടർച്ചയായ വൻ വിജയങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത്…
ലുക്കിലും സ്റ്റൈലിലും മാത്രമല്ല, അത് നിലനിര്‍ത്താന്‍ ശരീര…
നടിമാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന എഐ വിഡിയോകളും…
നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ്…
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ പല മേഖലകളില്‍…