Connect with us

Screenima

latest news

വിജയത്തിലും പരാജയത്തിലും ഞാന്‍ ഒറ്റയ്ക്കാണ്; ദിലീപ്

നടന്‍, നിര്‍മാതാവ് എന്നതിലുപരി ഏത് ബിസിനസും സക്‌സസ്ഫുള്ളാക്കാന്‍ കഴിവുള്ള നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ സിനിമാ ജീവിതം തന്നെ അതിന് വലിയ ഉദാഹരണമാണ്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും മിമിക്രിയിലൂടെ സിനിമയിലെത്തിയാണ് അ?ദ്ദേഹം നായക വേഷങ്ങള്‍ ചെയ്ത് തുടങ്ങിയത്. ദിലീപിന് ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങളുള്ളത് റെസ്റ്റോറന്റ് ബിസിനസിലാണ്. ദേ പുട്ട് എന്ന ചെയിന്‍ റെസ്റ്റോറന്റ് വമ്പിച്ച സ്വീകാര്യതയാണ്.

അടുത്തിടെയാണ് തമിഴ്‌നാട്ടില്‍ ദേ പുട്ടിന്റെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്. നാനാഭാ?ഗത്ത് നിന്നും ആളുകള്‍ ?ദേ പുട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്. തിരക്ക് മൂലം പലരും മണിക്കൂറുകളോളം കാത്തിരുന്നാണ് സീറ്റ് പിടിക്കുന്നത്. കസ്റ്റമേഴ്‌സിനെ ഹാന്റില്‍ ചെയ്യാന്‍ ജീവനക്കാര്‍ക്കൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവമായി ദിലീപുമുണ്ട്.

കാവ്യയും ഇളയ മകള്‍ മഹാലക്ഷ്മിയും നാദിര്‍ഷയും സിനിമാ രം?ഗത്ത് നിന്നുള്ള നിരവധി പ്രമുഖരും ദേ പുട്ടിന്റെ ഉദ്?ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇപ്പോഴിതാ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടന്‍ ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. സിനിമയുടെ പ്രമോഷന് വേണ്ടിയല്ലാതെ അഭിമുഖങ്ങള്‍ കൊടുക്കുന്നത് വിരളമാണ്. എന്തിനാണ് വെറുതെ എയറില്‍ പോകുന്നത്. ഒരു സമയത്ത് എപ്പോഴും ഞാന്‍ എയറില്‍ ആയിരുന്നു. നാല് വര്‍ഷമായി ചെന്നൈയിലാണ് താമസം. ചെന്നൈയില്‍ ദേ പുട്ടിന്റെ ഒരു ശാഖ തുടങ്ങാന്‍ കഴിഞ്ഞുവെന്നത് സന്തോഷമാണ്. അതിനാലാണ് ആ വിവരം പങ്കിടാന്‍ ഇപ്പോള്‍ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടത് എന്ന് പറഞ്ഞാണ് നടന്‍ സംസാരിച്ച് തുടങ്ങിയത്. സിനിമയില്‍ വന്നശേഷം ഞാന്‍ നാല് വര്‍ഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എന്റെ സീനിയേഴ്‌സ് ചെയ്യുന്നതെല്ലാം ആ സമയങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ളതാണ്.

Continue Reading
To Top