Connect with us

Screenima

latest news

ഡൈ ചെയ്യുന്നത് നിര്‍ത്തി, ബോറടിക്കുന്നു; അമീര്‍ ഖാന്‍

നടന്‍ ആമിര്‍ ഖാന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. നരച്ച മുടിയുമായി പൊതുവേദിയിലെത്തിയ താരത്തെ കണ്ട പലരും അമ്പരന്നു. മുംബൈയില്‍ നടന്ന സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവല്‍ 2026ന്റെ ഭാഗമായി സംവിധായകന്‍ സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്ത ചര്‍ച്ചയിലാണ് ആമിര്‍ പുതിയ ലുക്കിലെത്തിയത്.

പൂക്കള്‍ ഡിസൈനുള്ള ഷര്‍ട്ടും കറുത്ത പാന്റും കണ്ണടയും ധരിച്ച ലുക്കിലാണ് ആമിറിനെ കാണാനാവുക. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള മേക്കോവറാകും ഇതെന്നാണ് അവിടെ കൂടിയ മാധ്യമ പ്രവര്‍ത്തകരടക്കം ചിന്തിച്ചത്. ഇക്കാര്യം ആമിറിനോട് ചോദിക്കുകയും ചെയ്തു.

‘സിനിമയ്ക്ക് വേണ്ടിയുള്ള രൂപ മാറ്റമല്ല ഇതെന്ന് ആമിര്‍ പറഞ്ഞു. ഈ ലുക്കില്‍ പ്രത്യേകിച്ചൊന്നുമില്ല. മുടി ഡൈ ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. അത് ഭയങ്കര ബോറായി തുടങ്ങി’. -എന്നാണ് ആമിര്‍ പറഞ്ഞത്. എന്നാല്‍ ആമിറിന്റെ വാക്കുകള്‍ സുഭാഷ് ഘായിക്ക് അത്ര വിശ്വാസമായില്ല.

താരത്തിന്റെ പുതിയ രൂപത്തിന് പിന്നില്‍ അടുത്ത സിനിമയിലെ കഥാപാത്രമുണ്ടാകാമെന്ന് അദ്ദേഹം തമാശയായി സൂചിപ്പിച്ചു. ആമിറിനെ ഇങ്ങനെ വ്യത്യസ്തമായൊരു ലുക്കില്‍ കണ്ടാല്‍ മനസ്സിലാക്കണം, ഏതെങ്കിലും കഥാപാത്രത്തെക്കുറിച്ച് പഠിക്കുകയായിരിക്കും എന്നായിരുന്നു സുഭാഷ് ഘായിയുടെ പ്രതികരണം.

Continue Reading
To Top