Connect with us

Screenima

latest news

വിദേശ വിപണിയില്‍ നിന്ന് വാരിക്കൂട്ടിയത് 138 കോടിയിലേറെ

സമൂഹ മാധ്യമങ്ങളിലും ബോക്‌സ് ഓഫീസിലും പുതിയ ചരിത്രമെഴുതി മുന്നേറുന്ന മലയാള സിനിമ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വിദേശ മാര്‍ക്കറ്റുകളിലും വന്‍ വിജയം നേടുന്നു. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്കുപ്രകാരം, ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ നിവിന്‍ പോളി ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതിനോടകം 330.86 കോടി രൂപയാണ് പിന്നിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ആകെ കളക്ഷന്റെ 42 ശതമാനത്തോളവും വിദേശ മാര്‍ക്കറ്റുകളില്‍ നിന്നാണ് നേടിയെടുത്തിരിക്കുന്നത്. നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, യുകെ-അയര്‍ലന്‍ഡ്, ഓഷ്യാനിയ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളില്‍ നിന്നുമാത്രം ചിത്രം വാരിക്കൂട്ടിയത് 138.45 കോടി രൂപയാണ്. ഈ വര്‍ഷത്തെ തെന്നിന്ത്യന്‍ റിലീസുകളില്‍ ഓവര്‍സീസ് കളക്ഷനില്‍ ഏറ്റവുമധികം പണം വാരിയ ആദ്യ അഞ്ച് ചിത്രങ്ങളില്‍ മൂന്നെണ്ണവും മലയാളത്തില്‍ നിന്നാണെന്നത് ഇന്‍ഡസ്ട്രിക്ക് വലിയ അഭിമാനകരമാണ്.

വിദേശ കളക്ഷനില്‍ 138.45 കോടി നേടി ബെത്ലഹേം ഒന്നാം സ്ഥാനം അലങ്കരിക്കുമ്പോള്‍, 111.70 കോടി നേടിയ മറ്റൊരു മലയാള ചിത്രമായ ‘ദൃശ്യം 3’ ആണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് വിജയ് നായകനായെത്തിയ ‘ജനനായകന്‍’ 93.50 കോടിയും, നാലാം സ്ഥാനത്ത് 85.55 കോടി നേടിയ മലയാള ചിത്രം ‘വാഴ 2’ വും ഇടംപിടിച്ചു. സൂര്യ നായകനായ തമിഴ് ചിത്രം ‘കറുപ്പ്’ 81.15 കോടിയുമായി അഞ്ചാം സ്ഥാനത്താണ്. ബെത്ലഹേമിന്റെ ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ 192.41 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Continue Reading
To Top