Connect with us

Screenima

Gossips

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി. ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കണ്ടവർ ആരും മറക്കാത്ത ഒരു കഥാപാത്രമാണ് സുരേഷ് കൃഷ്ണ അവതരിപ്പിച്ച ‘ബൈജു’. ഇപ്പോഴിതാ, താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് സിനിമാ പ്രേമികളെ ഒരേസമയം അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത്.

വലതുവശത്ത് ഇപ്പോൾ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന പാവം ബൈജുവിന്റെ ചിത്രമാണെങ്കിൽ, ഇടതുവശത്തുള്ളത് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ‘പൊട്ടു അമ്മൻ’ (2000) എന്ന ഭക്തിചിത്രത്തിലെ വില്ലൻ വേഷമാണ്.

തമിഴ് സുഹൃത്തുക്കളെ, ഇത് രണ്ടും ഞാൻ തന്നെയാണ്… യാതൊരു സംശയവും വേണ്ട…” എന്ന രസകരമായ ക്യാപ്ഷനോടെയാണ് സുരേഷ് കൃഷ്ണ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

Continue Reading
To Top