Connect with us

Screenima

latest news

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്ത ശേഷമാണ് നവ്യ നായര്‍ തിരികെ വരുന്നത്. തിരിച്ചുവരവിലും മലയാളിയ്ക്ക് നവ്യയോടുള്ള സ്നേഹത്തിന് കുറവൊന്നും സംഭവിച്ചിരുന്നില്ല. ഇപ്പോള്‍ അഭിനയത്തിലും നൃത്ത വേദികളിലുമൊക്കെയായ സജീവമാണ് നവ്യ നായര്‍.

സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് നവ്യ നായര്‍. നവ്യയുടെ നൃത്തത്തിന്റെ റീലുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ചൊരു ചിത്രവും അതിന് ലഭിച്ച ഒരു കമന്റുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. തന്നെ അവഹേളിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി കയ്യടി നേടുകയാണ് നവ്യ നായര്‍.

”എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി” എന്നായിരുന്നു കമന്റ്. ഉടനെ തന്നെ നവ്യ നായര്‍ മറുപടിയുമായെത്തുകയായിരുന്നു. ”അമ്മൂമ്മ ആയാലും ചിരിക്കാന്‍ തന്നെയാ ഉദ്ദേശം” എന്നായിരുന്നു നവ്യയുടെ മറുപടി. പിന്നാലെ നവ്യയെ അഭിനന്ദിച്ചും കമന്റിട്ട യുവാവിനെ വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. ഇതിനെയാണ് കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി എന്ന് പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം, പാതിരാത്രിയാണ് നവ്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നവ്യ പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിറും അഭിനയിച്ചിരുന്നു. വിസിറ്റര്‍ ആണ് നവ്യയുടെ പുതിയ ചിത്രം. നവ്യയ്ക്കൊപ്പം ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹൊറര്‍ ത്രില്ലറാണ് ചിത്രം.

Continue Reading
To Top