Connect with us

Screenima

anju-joseph-latest-photos-and-news

latest news

ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി; അഞ്ജു ജോസഫ്

കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ മാനസിക പ്രയാസങ്ങളെക്കുറിച്ച് ഗായിക അഞ്ജു ജോസഫ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ വളരെയേറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നാണ് അഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കൂടെ നിന്നതിന് നന്ദി പറയുകയും ചെയ്യുന്നുണ്ട് അഞ്ജു.

”കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എനിക്ക് വളരെ പ്രയാസകരമായിരുന്നു. ജീവിതം ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ എനിക്ക് ആങ്സൈറ്റി മരുന്നുകള്‍ വീണ്ടും ആരംഭിക്കേണ്ടി വന്നു. വീണ്ടും ഇന്‍ഹേലര്‍ എടുക്കാന്‍ ആരംഭിച്ചു. കഴിഞ്ഞു പോയ കാലത്തെ ട്രോമകള്‍ ഏത് സമയത്ത് വേണമെങ്കിലും തിരികെ വരാമെന്ന് തിരിച്ചറിഞ്ഞു” എന്നാണ് അഞ്ജു ജോസഫ് പറയുന്നത്.

”ഇതാണ് ഞാന്‍ എന്നത് ഉള്‍ക്കൊണ്ടു. ഞാന്‍ വരാന്‍ ആവശ്യപ്പെടുക പോലും ചെയ്യാതെ തന്നെ വന്ന എന്റെ ജീവിതത്തിലെ ഈ മനുഷ്യരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അവര്‍ വന്നു, പ്രശ്നങ്ങളെക്കുറിച്ച് ഒന്നും ചോദിക്കാതെ തന്നെ. എന്നെ ജഡ്ജ് ചെയ്തില്ല, ഉപദേശിച്ചില്ല. എനിക്കൊപ്പം നില്‍ക്കുകയും എന്നെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു. ജീവിതത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു” എന്നും അഞ്ജു ജോസഫ് പറയുന്നു.

റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു താരമാകുന്നത്. പിന്നീട് പിന്നണി ഗായികയാവുകയായിരുന്നു. പാട്ടിന് പുറമെ അഭിനയത്തിലും സാന്നിധ്യം അറിയിച്ചിരുന്നു. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് അഞ്ജു നേരത്തെ തുറന്നു പറഞ്ഞിരുന്നു. 2024 ലാണ് അഞ്ജു ആദിത്യയെ വിവാഹം കഴിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇരുവരും.

Continue Reading
To Top