Connect with us

Screenima

latest news

അന്ന് ഫീസടയ്ക്കാന്‍ പണമില്ലാതെ ക്ലാസിന് പുറത്ത്; സല്‍മാന്‍ ഖാന്റെ ജീവിതം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. എം3എം ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പ്രകാരം താരത്തിന്റെ ആസ്തി ഏകദേശം 3000 കോടി രൂപയാണ്. 10,000 കോടി രൂപയുടെ ആസ്തിയുമായി ഷാരൂഖ് ഖാനാണ് പട്ടികയില്‍ മുന്നില്‍. അമിതാഭ് ബച്ചന്‍ 4000 കോടി രൂപയുടെ ആസ്തിയുമായി തൊട്ടുപിന്നിലുണ്ട്.

എന്നാല്‍ ഇന്ന് കോടികളുടെ സമ്പത്തിനുടമയായ സല്‍മാന്റെ ബാല്യം ഇത്ര സമ്പന്നമായിരുന്നില്ല. ഒരു കാലത്ത് സ്‌കൂള്‍ ഫീസ് കൃത്യസമയത്ത് അടയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സല്‍മാനെ ക്ലാസില്‍ നിന്ന് പുറത്തുനിര്‍ത്തിയിട്ടുണ്ടെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

കജോള്‍, ട്വിങ്കിള്‍ ഖന്ന എന്നിവര്‍ അവതാരകരായ ‘ടൂ മച്ച്’ എന്ന ടോക്ക് ഷോയില്‍ സംസാരിക്കവെയാണ് സല്‍മാന്‍ പഴയ സംഭവം ഓര്‍ത്തെടുത്തത്. കുസൃതികള്‍ കാണിക്കുമ്പോള്‍ശിക്ഷയായി പലപ്പോഴും ക്ലാസിന് പുറത്തുനിര്‍ത്തപ്പെട്ടിരുന്നെങ്കിലും ഒരിക്കല്‍ അതിന് കാരണം തന്റെ കുസൃതിയായിരുന്നില്ലെന്ന് സല്‍മാന്‍ പറഞ്ഞു.

‘എന്നെ പുറത്തുനിര്‍ത്തി ശിക്ഷിക്കുകയായിരുന്നു. അച്ഛന്‍ സലിം ഖാന്‍ വന്ന് ‘ഇവന്‍ ഇന്ന് എന്താണ് ചെയ്തത്?’ എന്ന് ചോദിച്ചു. അന്ന് ഞാന്‍ നാലാം ക്ലാസിലായിരുന്നു. അച്ഛന്‍ അധ്യാപികയോട് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ‘മിസ്റ്റര്‍ ഖാന്‍, ഇത് അവന്റെ തെറ്റല്ല, നിങ്ങളുടെ തെറ്റാണ്’,” സല്‍മാന്‍ ഓര്‍ത്തെടുത്തു.

കാരണമെന്താണെന്ന് സലിം ഖാന്‍ ചോദിച്ചപ്പോള്‍ സ്‌കൂള്‍ ഫീസ് കൃത്യസമയത്ത് അടച്ചിട്ടില്ലെന്നും അതിനാലാണ് കുട്ടിയെ ക്ലാസിന് പുറത്തുനിര്‍ത്തിയതെന്നും അധ്യാപിക പറഞ്ഞു.

”അപ്പോള്‍ അച്ഛന്‍ പറഞ്ഞു, ‘എങ്കില്‍ എന്നെയാണ് അവിടെ നിര്‍ത്തേണ്ടത്.’ പിന്നീട് അദ്ദേഹം പ്രിന്‍സിപ്പലിനെ കാണുകയും പണം അടയ്ക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്തു. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഇതേ സംഭവം വീണ്ടും ഉണ്ടായി. വീണ്ടും എന്നെ സ്‌കൂളില്‍ നിന്ന് പുറത്താക്കി,” സല്‍മാന്‍ പറഞ്ഞു.

Continue Reading
To Top