Connect with us

Screenima

latest news

ഇത് ലൈംഗികാതിക്രമത്തിന് തുല്യം; ജാന്‍വി കപൂര്‍

ദേവാര എന്ന ചിത്രത്തിലെ ചുട്ടമല്ലെ ഗാനത്തിലെ രംഗങ്ങള്‍ ഉപയോഗിച്ച് തന്റെ അശ്ലീല ഡീപ്പ്ഫെയ്ക്ക് വിഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതിനെതിരെ ജാന്‍വി കപൂര്‍. സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്യാനായി സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്ന് ജാന്‍വി കപൂര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ജാന്‍വിയുടെ പ്രതികരണം.

”സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്യുന്നതിനും അനുവാദമില്ലാതെ സാങ്കല്‍പ്പിക ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് നിയമലംഘനവും ലൈംഗികാതിക്രമത്തിന് തുല്യവുമാണ്. എന്റെ ഇന്‍ഡസ്ട്രിയിലെ ഏതാണ്ട് എല്ലാ സ്ത്രീകളും ഇത് അനുഭവിച്ചിട്ടുണ്ട്. എല്ലാ മേഖലയിലേയും സ്ത്രീകള്‍ ഇതിന് ഇരയാകുന്നത് വര്‍ധിച്ചു വരികയാണ്” എന്നാണ് ജാന്‍വി പറയുന്നത്.

”സമ്മതം, തെരഞ്ഞെടുപ്പ്, സ്ത്രീ ശരീരത്തോടുള്ള ആദരവ് എന്നിവ മനുഷ്യത്വത്തിന്റെ അടിസ്ഥാനതത്വങ്ങളായിരിക്കണം. എന്നിട്ടും എന്തുകൊണ്ടോ അതിനെ സങ്കീര്‍ണമായ എന്തോ ആയിട്ടാണ് സമീപിക്കുന്നത്. അങ്ങനയല്ല അത്” എന്നും താരം പറയുന്നു. എന്ത് വേഷം ധരിച്ചിരുന്നാലും മുമ്പ് അനുവാദം നല്‍കിയിട്ടുള്ളതുകൊണ്ടും സ്ത്രീയുടെ അതിര്‍വരമ്പുകളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും ജാന്‍വി പറയുന്നു.

Continue Reading
To Top