Connect with us

Screenima

latest news

സ്ത്രീകളുടെ കഴിവിനേക്കാള്‍ ആണുങ്ങള്‍ സംസാരിക്കുന്നത് ശരീരത്തെക്കുറിച്ച്: എസ്തര്‍ അനില്‍

സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകാറുണ്ടെന്ന് നടി എസ്തര്‍ അനില്‍. സ്ത്രീകളുടെ കഴിവുകളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ സമൂഹം ചര്‍ച്ച ചെയ്യുക അവരുടെ ശരീരത്തേയും രൂപത്തേയും കുറിച്ചാണെന്നാണ് എസ്തര്‍ പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.

നടിമാരെ ഹൈപ്പര്‍ സെക്ഷ്വലൈസ് ചെയ്യുന്ന പ്രവണതയുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എസ്തര്‍. തന്റെ ശരീരത്തേയും വസ്ത്രങ്ങളേയും കുറിച്ചും പലരും പല കമന്റുകളും പറയാറുണ്ട്. പക്ഷെ അതൊന്നും തന്നെ ബാധിക്കാന്‍ അനുവദിക്കാറില്ലെന്നും എസ്തര്‍ പറയുന്നു.

”സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകാറുണ്ട് എന്നത് യഥാര്‍ത്ഥ്യമാണ്. കായികരംഗത്തു പോലും സ്ത്രീകളുടെ കഴിവുകളേക്കാള്‍ അവരുടെ ശരീരത്തേയും രൂപത്തേയും കുറിച്ചാണ് പലപ്പോഴും ആളുകള്‍ സംസാരിക്കുന്നത്” എസ്തര്‍ പറയുന്നു.

”എന്റെ ശരീരത്തെയും വസ്ത്രങ്ങളേയും കുറിച്ച് പലരും പല കമന്റുകളും പറയാറുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. ജോലിക്കപ്പുറം സിനിമ എന്റെ ലോകമല്ല. കുടുംബവും സുഹൃത്തുക്കളുമടങ്ങുന്ന തികച്ചും വ്യക്തിപരമായ മറ്റൊരു ലോകമുണ്ട്” എന്നും എസ്തര്‍ പറയുന്നു.

Continue Reading
To Top